ചേരകള്‍
പാമ്പുകളില്‍ തീരെ വിഷമില്ലാത്ത ഒരു ഇനമാണ് ചേരകള്‍. ഇവയ്ക്ക് എലികളാണ് ഏറ്റവും പ്രിയപ്പെട്ട ഇര.അതിനാല്‍ ഇംഗ്ലീഷില്‍ Rate Snake എന്നും വിളിക്കുന്നു. നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്നവയാണ് ചേരകള്‍. ചേരകളെ കണ്ടിട്ടില്ലാത്തവര്‍ തീരെ കുറവായിരിക്കും ചേരയെ കണ്ടാല്‍ പോലും നമ്മള്‍ പാമ്പാണെന്ന് തെറ്റിദ്ധരിച്ച് അയ്യോ പാമ്പ് എന്നു വിളിക്കാറുണ്ട്.
ചേരകള്‍ സാധാരണയായി രണ്ട് നിറങ്ങളിലാണ് കണ്ടുവരുന്നത്, മഞ്ഞ നിറത്തിലും കറുപ്പ് നിറത്തിലും ഇവയ്ക്ക് സാധാരണയായി മൂന്നു മീറ്ററോളം നീളമുണ്ടാകും, ചേരകള്‍ക്ക് കരയിലൂടെയും മരത്തിലൂടെയും വെള്ളത്തിലൂടെയും നിഷ്പ്രയാസം സഞ്ചരിക്കാന്‍ കഴിയും.മൂര്‍ഖന്‍ പാമ്പുകളെപ്പോലെ ഇവയ്ക്കും ശരീരത്തിന്‍റെ മുന്‍ഭാഗം തറയില്‍ നിന്നും ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുവാന്‍ കഴിയും ഇത് ശത്രുക്കളെ ഭയപ്പെടുത്താന്‍ വേണ്ടിയുള്ള ഇവയുടെ തന്ത്രം മാത്രമാണ്.വിഷം തീരെയില്ലാതെ ഇക്കൂട്ടര്‍ ഇരയെ പിടിച്ചശേഷം വരിച്ചുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്.സാധാരണയായി ചേരകളുടെ ഇഷ്ട്ട ഭക്ഷണം തവളയാണെങ്കിലും എലി, ഓന്ത്, പല്ലി, ചെറുപക്ഷികള്‍ തുടങ്ങിയവയേയും ഇവ ഭക്ഷിക്കാറുണ്ട്.ഇവ ഇരകളുടെ മേല്‍ ചാടി വീണ് വരിഞ്ഞുമുറുക്കിയാണ് ഇരപിടിക്കുന്നത്. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്.
ചേരകളില്‍ ആണ്‍, പെണ്‍ വര്‍ഗ്ഗങ്ങളായി തരo തിരിച്ചറിയാന്‍ കണ്ടുവരുന്നത്.നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണയായി കേട്ടു വരുന്ന ഒരു കെട്ടുകഥ മാത്രമാണ് ചേരയും മൂര്‍ഖനും തമ്മില്‍ ഇണ ചേരാറുണ്ട് എന്നത്.എന്നാല്‍ പാമ്പുകള്‍ ഒരിക്കലും ജാതി മാറി ഇണ ചേരാറില്ല എന്നതാണ് സത്യം.മെയ്, ജൂണ്‍ മാസങ്ങളിലാണ് ചേരകള്‍ സാധാരണയായി ഇണ ചേരാറുള്ളത്. ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും, ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഇക്കൂട്ടര്‍ ഇടുന്നു.
മനുഷ്യനു പുറമെ ഇവയുടെ പ്രധാന ശത്രുക്കള്‍ കീരി, പരുന്ത്, കുറുക്കന്‍, ഉടുമ്പ് തുടങ്ങിയവരാണ്.