EncyclopediaSnakesWild Life

സാധാരണ മണ്ണൂലിപ്പാമ്പ്

Russels Sandboa എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്ന ഈ പാമ്പുകള്‍ വിഷമില്ലാത്ത പാമ്പുകളുടെ കുടുംബത്തില്‍പ്പെട്ടവയാണ്. ഈ പാമ്പുകളെ തിരിച്ചറിയാനുള്ള പ്രധാന അടയാളം എന്നത് ഇവയുടെ ശരീരത്തിന്‍റെ മുതുകുഭാഗം മുഴുവനും വരിയായി വട്ടത്തില്‍ കണ്ടുവരുന്ന ചിത്രപ്പണികളിലൂടെയാണ്. ഇവയുടെ സ്ഥിരതാമസം ഭൂമിയിലെ മേല്‍മണ്ണ് തുളച്ച് അതിലാണ്. ഇവയുടെ സഞ്ചാരം പൊതുവെ സാവധാനത്തില്‍ മാത്രമാണ്. ഇവയെ നമുക്ക് ഒരിക്കല്‍ പോലും പ്രകോപിപ്പിക്കുവാന്‍ സാധിക്കുകയില്ല. കാരണം ഇവ മറ്റ് പാമ്പുകളെപ്പോലെ പ്രകോപനസമയത്ത് പെട്ടെന്ന് ഇഴഞ്ഞ് നീങ്ങാറില്ല പകരം ഈ കൂട്ടര്‍ മണ്ണില്‍ തുളച്ച് അകത്തേക്ക് കയറുകയാണ് പതിവ്.
ഇവയെ മണ്ണുതിന്നിപ്പാമ്പ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.കേരളത്തില്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒരു ഇനം പാമ്പാണിത്.കൂടുതലും കണ്ണൂര്‍ , കോഴിക്കോട് എന്നിവിടങ്ങളിലാണ്.പകല്‍ സമയത്തും രാത്രി കാലങ്ങളിലും സാധാരണയായി ഇവയെ കണ്ടുവരാറുണ്ട്.മണ്‍പ്രദേശങ്ങള്‍, കൃഷിസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.വളരെ ചെറിയ കണ്ണുകളും കൂര്‍ത്ത വാലും, ശരീരം പൊതുവേ ഇരുണ്ട ചാരനിറത്തിലും, ശരീരത്തിന്‍റെ അടിഭാഗം മങ്ങിയ വെള്ളനിറത്തിലുമാണ് കാണപ്പെടുന്നത്.

   തീരെ വിഷം ഇല്ലാത്ത ഇവ ഇരകളെ പിടിക്കുന്നത് ഇരകളുടെ മേല്‍ ചാടിവീണ് വരിഞ്ഞുമുറുക്കിയാണ്.ഇരയുടെ ജീവന്‍ പോയി എന്നു ഉറപ്പുവരുത്തിയതിനുശേഷമാണ് ഇവ ഇരയെ ഭക്ഷികുന്നത്.അണ്ണാന്‍, ചുണ്ടെലി, പക്ഷിക്കുഞ്ഞുങ്ങള്‍, തുടങ്ങിയവയാണ് ഇവ ഇരയായി തേടുന്നത്.

 നവംബര്‍ മാസങ്ങളില്‍ ഇണ ചേരുന്ന മണ്ണൂലി പാമ്പുകള്‍ മുട്ടകള്‍ ഉല്‍പ്പാദിപ്പിച്ച അര്‍ദ്ധ വളര്‍ച്ചയെത്തിയതിനുശേഷം അവയെ ശരീരത്തിന്‍റെ മറ്റൊരു ശരീരത്തിന്‍റെ മറ്റൊരു അറയില്‍ കൊണ്ടുവന്ന് വച്ച് പൂര്‍ണ്ണ വളര്‍ച്ച എത്തിയ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യാറുള്ളത്.ഒറ്റ പ്രസവത്തില്‍ തന്നെ 10 മുതല്‍ 15 വരെ കുട്ടികള്‍ക്ക് ഇവ ജന്മം നല്കാറുണ്ട്.