ഇറച്ചിപ്പത്തിരി
പാകം ചെയ്യുന്ന വിധം
ഇറച്ചി കഷണങ്ങളായി നുറുക്കി ഉപ്പിട്ട് വേവിച്ചെടുത്ത് വയ്ക്കുക. കോഴിമുട്ട അവിച്ച് വയ്ക്കുക. സവാളയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു മുളക്,മല്ലി,മഞ്ഞള്‍പ്പൊടിയും ഉപ്പും ഗരംമസാലകളും ചേര്‍ത്ത് കൂട്ടിയരയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ആവശ്യത്തിനൊഴിച്ച് ചൂടാക്കി മേല്‍പ്പറഞ്ഞ മസാലയൊഴിച്ച് വഴറ്റിയെടുത്തശേഷം വേവിച്ച് വച്ച ഇറച്ചി കഷണങ്ങളിട്ടു പൊരിച്ച് വാങ്ങി വയ്ക്കുക. മൈദാ മാവ് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളായെടുത്ത് ഒരു പപ്പടത്തോളം വട്ടത്തില്‍ പരത്തിയെടുക്കുക. മാവ് മുഴുവന്‍ ഇങ്ങനെ പരത്തിയെടുത്ത ശേഷം വേവിച്ചു വച്ച കോഴിമുട്ട കനമില്ലാത്ത വിധം വട്ടത്തില്‍ അരിയുക.ഒരു പത്തിരിയെടുത്ത് അതിന്റെ നടുക്ക് ഇറച്ചി മസാലയും അരിഞ്ഞ മുട്ടക്കഷണവും വച്ച ശേഷം മറ്റൊരു പത്തിരി അതിനു മീതെ വച്ച് അറ്റങ്ങള്‍ അമര്‍ത്തിയൊട്ടിക്കുക. ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.തിളയ്ക്കുമ്പോള്‍ തയ്യാറാക്കി വച്ച ഇറച്ചിപ്പത്തിരി പൊരിച്ചെടുക്കുക.
ചേരുവകള്‍
1.ഇറച്ചി – 500 ഗ്രാം
2.കറുവാപ്പട്ട – 2 കഷണം
3.ഉപ്പ് – ആവശ്യത്തിന്
4.കോഴിമുട്ട – 6 എണ്ണം
5.സവാള – 4 എണ്ണം
6.മുളകുപൊടി – 2 സ്പൂണ്‍
7.മല്ലിപ്പൊടി – 4 സ്പൂണ്‍
8.മഞ്ഞള്‍പൊടി – ഒരു സ്പൂണ്‍
9.പച്ചമുളക് – 20 എണ്ണം
10.മൈദ – ഒരു കിലോ
11.വെളിച്ചെണ്ണ – 200 മില്ലി
12.ഇഞ്ചി – 4 കഷണം
13.ഏലയ്ക്കായ് – 20 എണ്ണം
14. ഗ്രാമ്പു – 6 എണ്ണം