CookingEncyclopediaPathiri Recipe

ഗോതമ്പ് പത്തിരി

പാകം ചെയ്യുന്ന വിധം

 വെള്ളം തിളയ്ക്കുമ്പോള്‍ എണ്ണയും ഉപ്പും ചേര്‍ക്കുക. മൂന്ന്‍ മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ അരച്ചതും വെള്ളത്തില്‍ ചേര്‍ക്കുക.നന്നായി തിളച്ചാല്‍ ഗോതമ്പ് പൊടിയിട്ടു മൂടി വയ്ക്കുക. അഞ്ചു മിനിട്ടിനു ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് അടുപ്പില്‍ നിന്ന്‍ ഇറക്കി വയ്ക്കുക.മാവ് തണുക്കുന്നതിനു മുമ്പ് തന്നെ കുഴച്ചെടുക്കുക. കൈനനച്ച് കുഴച്ച മാവ് ഉരുളകളാക്കി നേര്‍മ്മയായി പരത്തി നോണ്‍സ്റ്റിക്ക് പാനില്‍ ചുട്ടെടുക്കാം.

ചേരുവകള്‍

1.ഗോതമ്പ് പൊടി   – ഒരു കപ്പ്‌

2.വെള്ളം         – ഒന്നര കപ്പ്‌

3.തേങ്ങാ ചിരകിയത് – ഒരു മുറി

4.ജീരകം          – അര ടീസ്പൂണ്‍

5.ചുവന്നുള്ളി      – മൂന്ന്‍

6.ഉപ്പ്            – പാകത്തിന്

7.എണ്ണ           – ഒരു സ്പൂണ്‍