EncyclopediaSnakesWild Life

തിരുവിതാംകൂര്‍ വെള്ളിക്കോല്‍ വരയന്‍

Travancore Wolf Snake എന്ന ഇംഗ്ലീഷ് പേരില്‍ അറിയപ്പെടുന്ന തിരുവിതാംകൂര്‍ വെള്ളിക്കോല്‍വരയന്‍ പാമ്പുകള്‍ പാമ്പുകളുടെ കുടുംബത്തില്‍ വിഷം ഇല്ലാത്ത വര്‍ഗ്ഗത്തില്‍പ്പെടുന്നവയാണ്.ഏകദേശം ഒന്നര അടിയോളം നീളവും മിനുസമില്ലാത്ത ഉടലും നീണ്ട തലയുമാണ് ഇവയ്ക്ക് ഉള്ളത്.ഒരു ചെറുവിരലിന്‍റെ വണ്ണത്തില്‍ മാത്രം കണ്ടുവരുന്ന ഇവയുടെ വാല് നീണ്ട് കൂര്‍ത്തതാകുന്നു. ശരീരത്തില്‍ ഉടനീളം കുറുകനെയുള്ള പാടുകള്‍ ഉള്ള ഇവയെ ബാന്‍ഡഡു വുള്‍ഫ് സ്നേക്ക് എന്ന പേരിലും അറിയപ്പെടാറുണ്ട്. പൊതുവേ തിരുവിതാംകൂര്‍ വെള്ളിക്കോല്‍വരയന്‍ പാമ്പുകളെ ചെറുകാടുകളിലാണ് കണ്ടുവരാറുള്ളത്.മനുഷ്യവാസമുള്ള നാട്ടുപ്രദേശങ്ങളില്‍ ഇവയെ സാധാരണയായി കണ്ടുവരാറില്ല. മാത്രവുമല്ല തീരെ വിഷം ഇല്ലാത്ത ഇനത്തില്‍പ്പെട്ടവയായ ഇക്കൂട്ടര്‍ മനുഷ്യന് ഒരു ഭീഷണിയുമായി തീരുന്നില്ല.ചുണ്ടെലി, പല്ലികള്‍, മറ്റ് ചെറുജീവികള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം.വിഷം കുത്തിവച്ച് ഇരയെ കൊല്ലുവാന്‍ ശക്തിയില്ലാത്ത ഇവ ഇരയെ കെട്ടിവിരിഞ്ഞു കൊന്നതിനുശേഷമാണ് ഭക്ഷിക്കാറുള്ളത്.മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയാണ് തിരുവിതാംകൂര്‍ വെള്ളിക്കോല്‍വരയന്‍ പാമ്പുകള്‍ ചെയ്യുന്നത്.