EncyclopediaSnakesWild Life

മലബാര്‍ കുഴിമണ്ഡലി

മലബാര്‍ കുഴിമണ്ഡലി പാമ്പുകള്‍ക്ക് ഒരു വിരലിന്‍റെ വണ്ണവും,രണ്ടടിയോളം നീളത്തിലും കാഴ്ച്ചയില്‍ പ്രത്യേക ഭംഗിയും ഉള്ളവയാകുന്നു.അണലിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവ അണലികളെപ്പോലെ തന്നെ ഫണം ഇല്ലാത്തവയാകുന്നു.ഇളം പച്ച നിറത്തില്‍ കടും നിറത്തില്‍ ചിത്രപ്പണികളോടുകൂടിയവയാകുന്നു ഇവയുടെ ശരീരം ഇവയുടെ കണ്ണിനും വായ്ക്കും ഇടയ്ക്ക് ഓരോ കുഴി കാണപ്പെടുന്നതിനാലാണ് ഇക്കൂട്ടരെ കുഴിമണ്ഡലി എന്നറിയപ്പെടുന്നത്.
കുഴിവിരയന്മാര്‍ എന്ന പേരിലും ഇവയെ അറിയപ്പെടുന്നുണ്ട്.തല പരന്നതും മൂന്ന് കോണോട് കൂടിയതും ആകുന്നു.ഇവയുടെ മുഖത്തില്‍ കണ്ടുവരുന്ന കുഴികളില്‍ നേര്‍മ്മയായ ദശകള്‍ താപനിലയ്ക്ക് അനുസരിച്ച് പ്രതികരിക്കാന്‍ കഴിവുള്ളതാണ്.അതിനാല്‍ കുഴിമണ്ഡലികള്‍ക്ക് ഇരുട്ടത്തുകൂടി അരികെ വരുന്ന ഇരയേയും ശത്രുവിനേയും തിരിച്ചറിയുവാനായി കഴിയും.ഇരയാണെങ്കില്‍ പെട്ടെന്ന് ചാടിപ്പിടിക്കുകയും ശത്രുവാണെങ്കില്‍ ആത്മരക്ഷ നേടുകയും ചെയ്യുന്നു.ഇത് മറ്റു പാമ്പുകളില്‍ നിന്നും വേറിട്ടുകാണപ്പെടുന്ന ഒരു കഴിവാണ്.അപ്രതീക്ഷിതവും പെട്ടെന്നുള്ള ചലനങ്ങളും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്.മരത്തിന്‍റെ ശിഖരങ്ങളില്‍ വാലുകൊണ്ട് ചുറ്റിപിടിച്ചു നിന്ന് സമീപത്തോടുകൂടി പോകുന്ന ഇരയെ പെട്ടെന്ന് ചാടിപ്പിടിക്കുവാനും ഭക്ഷിക്കുവാനുമുള്ള ഇവയുടെ കഴിവ് മറ്റുള്ള പാമ്പുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു പ്രത്യേകത ആണെന്ന് എടുത്തു പറയേണ്ടതായിട്ടുണ്ട്.
ശരീരത്തിന്‍റെ വലുപ്പത്തില്‍ അനുസരിച്ച് അകലമുള്ള വായുള്ളതിനാല്‍ ചെറുജീവികളെ ഇരകളായി ഭക്ഷിക്കുവാന്‍ കഴിയുന്നു.ചുണ്ടെലികള്‍, പക്ഷിക്കുഞ്ഞുങ്ങള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.നേരിയ വിഷം ഉപയോഗിച്ച് ഇരയെ കൊന്നതിനു ശേഷം തലഭാഗത്ത്നിന്നും വിഴുങ്ങുകയാണ് പതിവ്.ഇവയുടെ വിഷത്തിന് മനുഷ്യശരീരത്തിലെ പ്രതികരിക്കുവാനുള്ള ശക്തി വളരെ കുറവാണ്,കാരണം ചെറിയ വിഷപ്പല്ലുകളും ശക്തികുറഞ്ഞ വിഷവും തന്നെയാണ്.
ഇവ തികച്ചും കാടുകളിലും വനങ്ങളിലും കണ്ടുവരുന്ന ഒരു ഇനം പാമ്പാണ്.ഇവയുടെ കടിയേറ്റാല്‍ തലവേദന,തലചുറ്റല്‍,ഛര്‍ദ്ദി തുടങ്ങിയവ അനുഭവപ്പെടാറുണ്ട്.എന്നാല്‍ കുറച്ചുനേരത്തെ വിശ്രമത്തിലൂടെ ഇത് മാറാവുന്നതേയുള്ളൂ.അണലി വംശത്തില്‍പ്പെട്ട മലബാര്‍ കുഴിമണ്ഡലിയും അണലികളെപ്പോലെത്തന്നെ കുട്ടികളെ പ്രസവിച്ചെടുക്കുന്ന പ്രക്രിയാണ്.ഒരു പ്രസവത്തില്‍ സാധാരണയായി പത്തോളം കുഞ്ഞുങ്ങളെ കണ്ടുവരുന്നു.