EncyclopediaInventionsScience

പ്രകാശവിപഥനം

ഭൂമിയു൦ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നുവെന്ന സത്യം പതിനേഴാം നൂറ്റാണ്ടില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇത് തെളിയിച്ചു കാണിച്ചു കൊടുക്കാനുള്ള മാര്‍ഗങ്ങള്‍ വേണ്ടത്ര വികസിച്ചിരുന്നില്ല.കൃത്യതയുള്ള ഉപകരണങ്ങള്‍ കുറവായിരുന്നു.

  റോബര്‍ട് ഹുക്ക് എന്ന ഇംഗ്ലീഷുകാരന്‍ 1669ല്‍ ഗാമഡ്രാക്കോണിസ് എന്ന നക്ഷത്രത്തെ നിരീക്ഷിച്ചു കണ്ടെത്തി.അതിന്‍റെ ദൃഗ്ഭ്രംശം അഥവാ ദര്‍ശനസ്ഥിതി വ്യത്യാസം വളവിന്റെ 30 സെക്കന്റ് ആണെന്ന് അദ്ദേഹം കണകാക്കി.മറ്റൊരു ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ ജോണ്‍ ഫ്ളാ൦സ്റ്റീട് എട്ടുകൊല്ലം തുടര്‍ച്ചയായി നിരീക്ഷിച്ച ശേഷം ധ്രുവനക്ഷത്രത്തെ കണ്ടെത്തുകയും അതിന്‍റെ ദൃഗ്ഭ്രംശം 40 സെക്കന്റ് ആണെന്ന് അനുമാനിക്കുകയും ചെയ്യ്തു.

    ദൃഗ്ഭ്രംശത്തിന്‍റെ അളവ് പരിശോധിക്കാന്‍ തുടങ്ങിയതും ഒരു ഇംഗ്ലീഷുകാരന്‍ തന്നെ ജെയിംസ് ബ്രാഡ്ലി .1725ല്‍ അദ്ദേഹം ആകാശത്തെ അഭിമുഖീകരിച്ച് ലംബമായി ഒരു ടെലിസ്കോപ്പ് സ്ഥാപിച്ചു.അതിന്‍റെ നീളം 7.52 മീറ്ററും വായ്‌വട്ടം 9.32 സെ.മീയും ആയിരുന്നു.1725 ഡിസംബര്‍ 3,5,11,12 എന്നീ തീയതികളില്‍ ഗാമ ഡ്രാക്കോണിസിന് സ്ഥാനമാറ്റമുണ്ടാകുന്നില്ലെന്നു അദ്ദേഹം നിരീക്ഷിച്ചു.എന്നാല്‍ ഡിസംബര്‍ 17ന് അത് തെക്കുഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.ഇത് ദൃഗ്ഭ്രംശത്തിന്‍റെ വിരുദ്ധ ദിശയായിരുന്നു.1726 മാര്‍ച്ചില്‍ സ്ഥാനചലനം ഏറ്റവും കൂടിയത് 20 സെക്കന്റ് ആയിരുന്നു.ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ അത് വടക്കോട്ട്‌ നീങ്ങി.

    ബ്രാഡ്ലി ടെലിസ്കോപ്പിലൂടെ ഇരുന്നൂറോളം നക്ഷത്രങ്ങളെ നിരീക്ഷിച്ചു.നക്ഷത്രത്തിന്റെ വിസ്താരമനുസരിച്ച് നക്ഷത്രപാതയും മാറിക്കൊണ്ടിരിന്നുവെന്ന് അദ്ദേഹം തെളിയിച്ചു.ഇത് ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ടതാണ്.നക്ഷത്രങ്ങള്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നത് പ്രകാശവിപഥനം മൂലമാണെന്ന് അദ്ദേഹം നിരീക്ഷിച്ചറിഞ്ഞു.ജ്യോതിശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഈ നിരീക്ഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു.ഇത് ഭൂമിയുടെ അച്ചുതണ്ടിന്മേലുള്ള ചലനത്തേയും നക്ഷത്രങ്ങള്‍ വളരെ അകലെയാണെന്ന് വസ്തുതയേയും തെളിയിച്ചു.