CookingEncyclopediaPoori Recipes

തൈരു പൂരി

തയ്യാറാക്കുന്ന വിധം

 4 മുതല്‍  അഞ്ച് വരെയുള്ള ചേരുവകള്‍ ഉപ്പും ചേര്‍ത്ത് അരച്ചെടുത്ത് തൈരുമായി കൂട്ടികലര്‍ത്തുക. പാത്രത്തില്‍ വെള്ളം തിളപ്പിച്ച് തൈര് കൂട്ട് അതിലൊഴിച്ച് കലക്കി ഇറക്കിവച്ച് അരിപ്പൊടിയിലൊഴിച്ച് കുഴയ്ക്കുക.ചെറിയ ഉരുളകളാക്കിയെടുത്ത് പരത്തി വട്ടത്തില്‍ മുറിക്കുക.ചീനച്ചട്ടി ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോള്‍ അതിലിട്ട് പൊരിച്ചെടുക്കുക.

ആവശ്യമുള്ള സാധനങ്ങള്‍

1.പച്ചരിപ്പൊടി         – 500 ഗ്രാം

2.തൈര്              – ഒരു കപ്പ്‌

3.വെളിച്ചെണ്ണ          – 200 മില്ലി

4.മല്ലിപ്പൊടി           – ഒരു സ്പൂണ്‍

5.പച്ചമുളക്           – 10 എണ്ണം

6.ഇഞ്ചി              – 2 കഷണം

7.ഉപ്പ്                – ആവശ്യത്തിന്