EncyclopediaSnakesWild Life

മഞ്ഞവരയന്‍

മഞ്ഞവരയന്‍ പാമ്പുകളെ banded krait എന്ന പേരിലാണ് അറിയപ്പെടുന്നത്.മറ്റു പാമ്പുകളില്‍ നിന്നും വ്യത്യസ്തമായി മഞ്ഞവരയന്മാര്‍ക്ക് എടുത്തുപറയേണ്ടതായിട്ടുള്ള കാര്യം ഇവയുടെ വാലിന്റെ കാര്യമാണ്.മറ്റു പാമ്പുകളുടെ വാലും തലയും പെട്ടെന്ന് തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടുണ്ടെന്നു വേണമെങ്കില്‍ പറയാം.കാരണം പെട്ടെന്ന് അവസാനിക്കുന്ന നീളം കുറഞ്ഞ വാലും ചെറിയകണ്ണുകളുമാണ് ഇവയുടേത്.ഇവയ്ക്ക് സാധാരണയായി 7 അടി നീളവും ഒരു കൈയുടെ വണ്ണവും ഉണ്ടാവും.തടിച്ചുരണ്ട ശരീരവും കുറുകിയ വാലുമാണ് ഇവയുടെ പ്രത്യേകതകള്‍.മഴയുള്ള സമയത്താണ് സാദാരണയായി ഇവ പുറത്തിറങ്ങുന്നത്.ഇവയെ അധികമായി കണ്ടുവരുന്നത് നമ്മുടെ ഭാരതത്തിലെ പര്‍വ്വതപ്രദേശങ്ങളിലാണ്.ഇവയുടെ ശരീരത്തിലാകെ മഞ്ഞയും കറുപ്പും നിറങ്ങള്‍ കലര്‍ന്ന് കുറുകെയുള്ള പട്ടകള്‍ കാണാവുന്നതാണ്.ഏകദേശം ഒരു വിരലിന്റെ നീളത്തിലാണ് ഈ പട്ടകള്‍ ഉള്ളത്.വെള്ളിക്കെട്ടന്മാരുടെ വര്‍ഗ്ഗത്തില്‍പ്പെട്ട മഞ്ഞവരയന്‍ പാമ്പുകള്‍ക്ക് പ്രധാനഭക്ഷണം വെള്ളിക്കെട്ടന്മാരുടെതുപോലെത്തന്നെയാണ്. ചെറുപാമ്പുകള്‍, എലികള്‍, പാമ്പുകളുടെ മുട്ടകള്‍, ചെറുപക്ഷികള്‍ എന്നിവ ഭക്ഷിക്കാറുണ്ട്.ഇരകളെ കടിച്ച് വിഷം കുത്തിവച്ചശേഷമാണ് ഇവ ഇരകളെ ഭക്ഷിക്കാറുള്ളത് .ഇവയുടെ വിഷം മനുഷ്യന്‍റെ നാഡീമണ്ഡലത്തെയാണ്‌ ബാധിക്കുന്നത്.എന്നാല്‍ നമ്മുടെ ഇടയില്‍ ഇവ സാധാരണയായി കണ്ടുവരാത്തതിനാല്‍ മനുഷ്യന് ഭീഷണിയോ കടിയേല്‍ക്കാനുള്ള സാധ്യതയോ ഉണ്ടാകാറില്ല.

  മൂര്‍ഖന്‍ പാമ്പിനേക്കാള്‍ പതിന്മടങ്ങ് ശക്തിയേറിയതാണ് ഇവയുടെ വിഷം.ഇവയുടെ വിഷപ്പല്ലുകള്‍ വളരെ ചെറുതായതിനാല്‍ കടിയുടെ ശക്തി അനുസരിച്ചായിരിക്കും മനുഷ്യശരീരത്തില്‍ വിഷം കയറുന്നത്.അതായത്, ശക്തിയേറിയ കടിയേറ്റ ഒരാളുടെ ശരീരത്തില്‍ വിഷത്തിന്റെ അംശം അധികമായി കയറുന്നു.ഇവയുടെ വിഷം മനുഷ്യശരീരത്തിന്‍റെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്.ഇവയുടെ കടിയേറ്റു കഴിഞ്ഞാല്‍ തണുപ്പും മരവിപ്പും തോന്നുകയുo മാത്രമല്ല കഠിനമായ വയറുവേദന, കടവായില്‍ വേദന, ശ്വാസതടസ്സം , സംസാരിക്കാന്‍ വല്ലായ്മ മുതലായവ അനുഭവപ്പെടും.ഇവയുടെ കടിയേറ്റ വ്യക്തിക്ക് ശരിയായ ചികിത്സ നല്‍കാതെ വരുമ്പോള്‍ മരണം വരെ സംഭവിക്കുന്നത്.

  ഇവ മുട്ടയിടുന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്.ഫെബ്രുവരി മുതല്‍ മെയ്മാസo വരെയുള്ള കാലയളവിലാണ് ഇവ ഇണ ചേരുന്നതും മുട്ടകളിടുകയും ചെയ്യുന്നത്.ഒരേ സമയത്ത് പതിനഞ്ചോളം മുട്ടകള്‍ ഇടാറുണ്ട്.ജൂണ്‍-ജൂലൈ മാസങ്ങളിലാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്.