വലയന്‍ കോടാലി
Hydrophis spiralis എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരിനം കടല്‍പ്പാമ്പാണിത്.ഇവയ്ക്ക് വിഷമുണ്ട്. കടല്‍പ്പാമ്പ് വര്‍ഗ്ഗത്തിലെ ഏറ്റവും നീളം കൂടിയ പാമ്പാണ് വലയന്‍ കോടാലി. 2.75 മീ വരെയാണ് ഇതിന്‍റെ നീളം.
അഗ്രഭാഗം കൂര്‍ത്തതോ വളഞ്ഞതോ ആയിരിക്കും.6 മുതല്‍ 7 വരെ വിഷപ്പല്ലുകളുണ്ടിവയ്ക്ക്.ഇവയുടെ പുറംതൊലി കലര്‍ന്ന പച്ച നിറമാണ് കണ്ടു വരുന്നത്.വലയന്‍ കോടാലികളുടെ ശരീരം മുഴുവനും കറുത്ത ചെതംമ്പലുകള്‍ കാണാം.തലയ്ക്ക് കറുത്ത നിറമാണ്.കുതിരലാടം പോലെ ഒരു അടയാളം മഞ്ഞനിറത്തില്‍ കഴുത്തിനു പിറകിലായി കാണപ്പെടുന്നു.ആണ്‍പാമ്പുകളുടെ ശരാശരി നീളം 162 സെ.മീ ആണ്.പെണ്‍പാമ്പുകളുടെ ശരാശരി നീളം 183 സെ.മീ ആണ്.വാലിന്‍റെ നീളം യഥാക്രമം 14 സെ.മീ എന്നിങ്ങനെയാണ്.വലയന്‍ കോടാലിപ്പാമ്പുകളെ പ്രധാനമായും കാണപ്പെടുന്നത് ഇന്ത്യ, ഒമാന്‍, ഇറാന്‍, പാകിസ്ഥാന്‍, ചൈന, ന്യൂ ഗയാന എന്നീ സ്ഥലങ്ങളിലാണ്.കേരളത്തില്‍ സാധാരണയായി ഇവയെ കണ്ടുവരുന്നത് മലബാര്‍ തീരത്താണ്.
നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന വലയന്‍ കോടാലികള്‍ ഇവയുടെ ഇരയായി തിരഞ്ഞെടുക്കുന്നത് കടലില്‍ കണ്ടുവരുന്ന ജീവികളെയാണ് തന്‍റെ വിഷം കൊണ്ട് ഇരയെ കുത്തിവച്ചുകൊന്നതിനു ശേഷം മാത്രമേ ഇവ ഇരയെ ഭക്ഷിക്കാറുള്ളൂ.
വലയന്‍ കോടാലികള്‍ ജനുവരി മാസങ്ങളിലേക്കാണ് ഇണ ചേരുന്നത്.ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്.മെയ് മുതല്‍ ജൂലായ് മാസങ്ങളില്‍ ഇവ ഇരുപതോളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
വലയന്‍ കോടാലികളുടെ വിഷം വളരെ ശക്തിയേറിയതും മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമാണ് ഇതിലൂടെ നമ്മുടെ ഞരമ്പുകളെ തളര്‍ത്തുകയും രക്തം കട്ടപിടിയ്ക്കുകയും ചെയ്യുന്നു.ആയതിനാല്‍ ഇവയുടെ വിഷമേറ്റയാളെ ഉടനടി ചികിത്സക്ക് വിധേയനാക്കിയില്ല എങ്കില്‍ മരണം തന്നെ സംഭവിക്കുന്നു‘.ഇന്ന് കിഴക്കന്‍ കോടാലികളുടെ വിഷത്തിന് പ്രതിമരുന്നു ലഭ്യമാണ് എന്നാല്‍ നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന കിഴക്കന്‍ കോടാലികള്‍ ഇവയുടെ കടി സാധാരണയായി മനുഷ്യനില്‍ ഏല്ക്കാറില്ല.സാധാരണയായി ഇവയുടെ കടി ഏല്‍ക്കാറുള്ളത് മീന്‍പിടുത്തക്കാര്‍ക്കാണ്.