CookingEncyclopediaSnacks Recipes

മസാല്‍വട

പാചകം ചെയ്യുന്ന വിധം

 പരിപ്പ് കുതിര്‍ത്തതും കായം.വറ്റല്‍ മുളക് ഇവ അരച്ചെടുക്കുക.ചുവന്നുള്ളി,പച്ചമുളക്,ഇഞ്ചി എന്നിവ അരിഞ്ഞതും മുളകും കായവും ചേര്‍ത്ത് തരിതരിപ്പായി അരയ്ക്കണം അധികം വെള്ളം തൊടാതെ അരച്ചെടുക്കണ൦, ചുവന്നുള്ളിയും, ഇഞ്ചിയും, പച്ചമുളകും കറിവേപ്പിലയും ക്യാബേജും മാവിലിട്ടു കുഴച്ച് ഒരു പാത്രത്തിലിട്ട് അടച്ച് അല്‍പസമയം വയ്ക്കണം.അതിനുശേഷം ചെറിയ ഉരുളകളാക്കി പരത്തി ദ്വാരമുണ്ടാക്കി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ചു തിളയ്ക്കുമ്പോള്‍ ഉരുളകള്‍ ഇട്ട് മൂപ്പിച്ചെടുക്കുക.

ആവശ്യമായ സാധനങ്ങള്‍

തോരന്‍ പരിപ്പ്

വടപരിപ്പ്     – 2 കിലോ

കറിവേപ്പില    – 2 പിടി

ചുവന്നുള്ളി    – അര കിലോ

വറ്റല്‍ മുളക്   – 10 എണ്ണം

ഇഞ്ചി        – 4 കഷ്ണം

വെളിച്ചെണ്ണ    – കാല്‍ കിലോ

ഉപ്പ്          – പാകത്തിന്

പച്ചമുളക്      – 5 എണ്ണം

കായം         – 2 ചെറിയ കഷ്ണം

മസാല്‍ കൂട്ട്

കറുവാപ്പട്ട  – 2 കഷ്ണം

ഗ്രാമ്പു      – 8 എണ്ണം

പെരുംജീരകം – 2 സ്പൂണ്‍

ഏലയ്ക്കായ്  – 10 എണ്ണം

കുരുമുളക്    – 20 എണ്ണം