വെജിറ്റബിള്‍ വട
പാകം ചെയ്യുന്ന വിധം
കടലപരിപ്പ്,വടക്കന്പരിപ്പ്,ഉഴുന്നു പരിപ്പ് കുതിര്‍ത്ത് അരയ്ക്കുക.വെള്ളം തൊടാതെ അരയ്ക്കണം.അരച്ചെടുത്ത മാവില്‍ ഉപ്പും ചേര്‍ത്ത് പാത്രത്തിലിട്ട് കുഴയ്ക്കുക.സവാള തൊലിച്ചു കഴുകി പൊടിയായി അരിയുക.ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ക്യാബേജും മാവിലിട്ടു കുഴച്ച് ഒരു പാത്രത്തിലിട്ടു അടച്ച് അല്പസമയം വയ്ക്കണം.അതിനുശേഷം ചെറിയ ഉരുളകളാക്കി പരത്തി നടുക്ക് വിരല്‍കൊണ്ട് ചെറിയ ദ്വാരമുണ്ടാക്കി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ചു തിളയ്ക്കുമ്പോള്‍ ഉരുളകള്‍ ഇട്ട് മൂപ്പിച്ചെടുക്കുക.
ചേരുവകള്‍
ഉഴുന്നുപരിപ്പ് – ഒരു കിലോ
വടക്കന്‍ പരിപ്പ്-അര കപ്പ്
ക്യാബേജ് – 200 ഗ്രാം
സവാള – 4 എണ്ണം
കറിവേപ്പില – കുറച്ച്
പച്ചമുളക് – 8 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കടലപരിപ്പ് – അര കപ്പ്
വെളിച്ചെണ്ണ – അര കിലോ