CookingEncyclopediaSnacks Recipes

ചീര ക്യാബേജ് വട

ഉണ്ടാക്കുന്ന വിധം

  ഉഴുന്ന് പരിപ്പ് കുതിര്‍ത്ത ശേഷം അരച്ച് മാവാക്കുക.ചീരയും ക്യാബേജും ചെറുതായി അരിഞ്ഞെടുക്കുക.ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും വളരെ കനം കുറച്ച് വട്ടത്തിലരിഞ്ഞത് മാവിലിട്ടു ഇളക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ദ്വാരമുള്ള ചട്ടുകം കൊണ്ട് ഇളക്കി മൂപ്പിച്ച് വടയ്ക്ക് ബ്രൌണ്‍നിറം വരുമ്പോള്‍ കോരിയെടുത്ത് വയ്ക്കുക.

ചേരുവകള്‍

ഉഴുന്നു പരിപ്പ്         – 2 ഗ്ലാസ്സ്

ചുവന്ന ചീര കഴുകി

    അരിഞ്ഞത്            – ഒരു കപ്പ്‌

ക്യാബേജ് കഴുകി

     അരിഞ്ഞത്             – ഒരു കപ്പ്‌

ഉരുളക്കിഴങ്ങ്‌,സവാള

തൊലി കളഞ്ഞ് അരിഞ്ഞത്-അര കപ്പ്‌

വെളിച്ചെണ്ണ                – അര കിലോ

പച്ച മുളക്                 – 12 എണ്ണം