വാഴപ്പൂവ് വട
പാകം ചെയ്യുന്ന വിധം
കടലപരിപ്പ് കുതിര്‍ത്ത് ഒരു കഷ്ണം ഇഞ്ചിയും ഉപ്പും മുളകും ചേര്‍ത്ത് വടയ്ക്ക് അരയ്ക്കുന്നത് പോലെ അരയ്ക്കുക.മാവില്‍ വാഴപ്പൂവ് ഇട്ട് ഇളക്കി യോജിപ്പിക്കുക.പത്ത് മിനിട്ട് നേരം മാവ് അനക്കാതെ വയ്ക്കുക.പിന്നെ വടയ്ക്ക് പരത്തുന്നത് പോലെ കൈയ്യില്‍ വച്ച് അല്പം പരത്തി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ച് കായുമ്പോള്‍ പരത്തി വച്ചിരിക്കുന്ന ഓരോന്നും എണ്ണയിലിട്ടു മൊരിച്ചെടുക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
വാഴപ്പൂവ് – 2 കപ്പ്
കടലപ്പരിപ്പ് – ഒരു കപ്പ്
വറ്റല്‍ മുളക് – 8 എണ്ണം
ഇഞ്ചി – 2 ചെറിയ കഷ്ണം
ഉപ്പ് – പാകത്തിന്
എണ്ണ – 4 കപ്പ്