CookingEncyclopediaSnacks Recipes

ഓലപക്കാവട

ഉണ്ടാക്കുന്ന വിധം

 പച്ചരി കടലമാവും മുളകുപൊടി സോഡാപൊടി,ഉപ്പും ചേര്‍ത്തിളക്കുക.ഇഞ്ചി,പച്ച മുളക്,ചുവന്നുള്ളി ഇവ കല്ലില്‍ വച്ച് തേങ്ങാപാല്‍  ചേര്‍ത്തരച്ച് കലക്കി അടുപ്പിന്‍മേല്‍ വച്ച് നല്ലവണ്ണം തിളപ്പിക്കുക.വെട്ടിത്തിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വച്ച് പാത്രത്തില്‍  അരിച്ചെടുക്കണം .അലിയിച്ച  കായം ചേര്‍ത്ത് ചൂടാക്കി കുഴച്ചു വച്ചിരിക്കുന്ന മാവില്‍ ചേര്‍ത്ത് കുഴയ്ക്കുക.ഒപ്പം ഡാല്‍ഡ  ചൂടാക്കിയത് ചേര്‍ത്ത് കുഴയ്ക്കണം തേങ്ങാ വെള്ളം ഒഴിച്ച്  പാല്‍  പിഴിഞ്ഞെടുക്കുക ബാക്കി പീരയില്‍  വെള്ളമൊഴിച്ച് അരകപ്പ്  പാല്‍ പിഴിഞ്ഞെടുക്കുക ,ഓല ഉണ്ടാക്കാവുന്ന  ചില്ലുള്ള  സേവനാഴിയില്‍  മാവ്  കുറേശ്ശെ  വാരിയിട്ട്  നിറച്ച് ഞെക്കിയോഴിച്ച് ഡാല്‍ഡയില്‍ വറുത്ത് കോരണം.

വേണ്ട സാധനങ്ങള്‍

കടലമാവ്  – 3 കപ്പ്‌

പൊടിച്ച പച്ചരി

        മാവ് – ഒരു കപ്പ്‌

മുളകു പൊടി  – രുചിയ്ക്ക് വേണ്ടി

സോഡോപൊടി – ഒരു നുള്ള്

ഉപ്പ്         – പാകത്തിന്

തേങ്ങാ ചുരണ്ടി

പാലെടുത്തത്  – അര കപ്പ്‌

ഇഞ്ചി       – ഒന്ന് അരിഞ്ഞത്

പച്ച മുളക്

   അരിഞ്ഞത് – കാല്‍ കപ്പ്‌

ചുവന്നുള്ളി

   അരിഞ്ഞത് – അര കപ്പ്‌

കായം അലിയിച്ചത് രുചിയ്ക്ക് വേണ്ടി

ചൂടാക്കിയ ഡാല്‍ഡ – ഒരു ടേബിള്‍ സ്പൂണ്‍