ഉഴുന്നു വട
പാകം ചെയ്യുന്ന വിധം
ഉഴുന്ന്പരിപ്പ് കുതിര്‍ത്ത് കറിവേപ്പില,പച്ച മുളക്,ജീരകം, കുരുമുളക്,ഉപ്പും ചേര്‍ത്ത് അരച്ച് ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ ഉരുട്ടി ഉള്ളം കൈയ്യില്‍ വച്ച് അല്പമൊന്നു പരത്തി നടുക്ക് വിരലുകൊണ്ട് ഒരു ദ്വാരമിട്ട് തിളച്ച വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കോരുക.
ചേരുവകള്‍
ഉഴുന്ന് പരിപ്പ് – 2 നാഴി
കറിവേപ്പില – 2 കൊത്ത്
പച്ച മുളക് – 40 എണ്ണം
ജീരകം – 2 നുള്ള്
കുരുമുളക് – 10 എണ്ണം
ഉപ്പ് – പാകത്തിന്