CookingEncyclopediaSnacks Recipes

ഉരുളക്കിഴങ്ങ് വട

തയ്യാറാക്കുന്ന വിധം

  ഉരുളക്കിഴങ്ങ് കഴുകി ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക.ഇത് വെന്ത് തണുത്തശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക.

   പച്ചമുളക്,കൊത്തമല്ലിയില ,വെളുത്തുള്ളി ഇവ കഴുകി എടുക്കുക.ഉള്ളി തൊലിച്ച് ഇഞ്ചി തോടുചെത്തി കഴുകിയെടുക്കണം.ഇവയെല്ലാം തീരെ പൊടിയായി അരിയുക,ചീനച്ചട്ടിയില്‍ 2 വലിയ കരണ്ടി എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി,മല്ലി,വെളുത്തുള്ളി,പച്ചമുളക് ഇവയിട്ട് വഴറ്റുക.പിന്നീട് ഉരുളക്കിഴങ്ങില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും അതിനുശേഷം അടുപ്പില്‍ നിന്നിറക്കി ഒരേ വലിപ്പത്തിലുള്ള ഉരുളകളാക്കി എടുക്കുക.

  കടലമാവ് വെള്ളമാകാതെ ഉപ്പും സോഡാകാരവും ചേര്‍ത്ത് കലക്കി വയ്ക്കണം .ചീനച്ചട്ടിയില്‍ എണ്ണ  ഒഴിച്ച് തിളയ്ക്കുമ്പോള്‍ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകള്‍ മാവില്‍ മുക്കി വെളിച്ചെണ്ണയിലിട്ടു വറുത്തെടുക്കുക.

ചേരുവകള്‍

ഉരുളക്കിഴങ്ങ്   – അര കിലോ

വലിയ ഉള്ളി     – 6 എണ്ണം

കടലമാവ്           – 250 ഗ്രാം

സോഡാപ്പൊടി   – ഒരു ടീസ്പൂണ്‍

പച്ചമുളക്           – 4 എണ്ണം

ഇഞ്ചി                      – 2 ചെറിയ കഷ്ണം

പച്ചകൊത്തമല്ലിയില- 2 പിടി

വെളുത്തുള്ളി     – 4 അല്ലി

മഞ്ഞള്‍പ്പൊടി    – 2 ടീസ്പൂണ്‍

എണ്ണ                   – അര കിലോ