ഉള്ളിയട
പാകം ചെയ്യുന്ന വിധം
അരി കുതിര്‍ത്ത് ഇടിച്ചു പൊടിയാക്കി വറുത്തെടുക്കുക.സവാള , പച്ചമുളക്, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി കൊത്തി നുറുക്കുക.തേങ്ങ,ഏലം,പട്ട ജീരകം,മല്ലിപ്പൊടി അരച്ചെടുക്കുക.ചൂടുവെള്ളത്തില്‍ ഉപ്പിലിട്ട് അരിമാവിലൊഴിച്ച് കുഴയ്ക്കുക.കൊത്തി നുറുക്കിയതും അരച്ചുവച്ചതുമായ ചേരുവകള്‍ മാവില്‍ ചേര്‍ത്ത് കുഴയ്ക്കുക.ചെറിയ ഉരുളകളാക്കിയെടുത്ത് വാഴയിലയില്‍ വെച്ചു പരത്തി ചൂടാക്കിയ കല്ലില്‍ ചുട്ടെടുക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി – 250 ഗ്രാം
സവാള – 5 എണ്ണം
ജീരകം – അര സ്പൂണ്‍
പച്ച മുളക് – 5 എണ്ണം
ഇഞ്ചി – അര കഷ്ണം
മല്ലിപ്പൊടി – കാല്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തേങ്ങാ – അര മുറി
ഏലയ്ക്കായ് – 2 എണ്ണം
കറുവപ്പട്ട – 1 കഷ്ണം