CookingEncyclopediaSnacks Recipes

കായട

പാകം ചെയ്യുന്ന വിധം

 ആവിയില്‍ പുഴുങ്ങിയ പഴം തൊലി കളഞ്ഞ് അരയ്ക്കുക.മധുരമില്ലാത്ത പഴമാണെങ്കില്‍ കുറച്ചു പഞ്ചസാര ചേര്‍ത്ത് അരയ്ക്കണം.വെള്ളം ഒട്ടും കൂടാതെയാണ് അരച്ചെടുക്കേണ്ടത്.

  കോഴിമുട്ട ഫില്ലിംഗ്

 കോഴിമുട്ടയും പകുതി പഞ്ചസാര കലക്കിയതും അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് അടുപ്പില്‍ വച്ച് ഈ മുട്ട കൂട്ടും ഒഴിച്ചു ചിക്കിയെടുക്കുക.ബാക്കിയുള്ള പഞ്ചസാര ഇതിലേയ്ക്ക് ചേര്‍ക്കുക.അരച്ചുവച്ച പഴക്കൂട്ട് ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ എണ്ണതൊട്ട് ഒരു ചെറിയ പൂരിയുടെ വലിപ്പത്തില്‍ എടുത്തു പരത്തി മുട്ടക്കൂട്ട്‌ കുറേശ്ശെ വച്ച് അടപോലെ മടക്കി വശങ്ങളെല്ലാം നല്ലവണ്ണം അമര്‍ത്തി ചൂടായ എണ്ണയില്‍ ഇട്ട് വറുത്തു കോരി ഉപയോഗിക്കുക’.

ചേരുവകള്‍

1. അധികം പഴുക്കാത്ത നേന്ത്രപ്പഴം  – കാല്‍ കിലോ

2. കോഴി മുട്ട                  – രണ്ട്

3. പഞ്ചസാര                   – രണ്ട് ടേബിള്‍ സ്പൂണ്‍

4. അണ്ടിപരിപ്പ്            – മൂന്ന്

5. മുന്തിരി                     – കുറച്ച്

6. നെയ്യ്                         – അര സ്പൂണ്‍

7.എണ്ണ                        – ആവശ്യത്തിന്