രാജവെമ്പാല
രാജവെമ്പാല: പേരുപോലെ തന്നെ രൂപത്തിലും ഭാവത്തിലും മറ്റു പാമ്പുകളില്‍ നിന്നും വേറിട്ടു നില്ക്കുന്ന വര്‍ഗ്ഗമാണ് രാജവെമ്പാല.ഇന്ത്യയിലെ പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ഏറ്റവും ഉഗ്രമൂര്‍ത്തിയാണ് ഇത്.ഒരു കാലത്ത് രാജവെമ്പാലയുടെ കടിയേറ്റാല്‍ വിഷം ഇറക്കുവാന്‍ കഴിയാത്തതും മറുമരുന്ന് ഇല്ലാത്തതും ആയ ഒരു വര്ഗ്ഗത്തില്പ്പെട്ടവയുമായിരുന്നു ഇവ.രാജവെമ്പാലകള്‍ മനുഷ്യ മനസ്സുകളില്‍ എന്നും ഒരു പേടി സ്വപ്നം തന്നെയാണ്.ഇവയുടെ കടിയേറ്റാല്‍ മരണം ഉറപ്പു തന്നെ.ഇവയുടെ വിഷം മനുഷ്യന്റെ നാഡീവ്യൂഹത്തെ ആണ് ബാധിക്കുന്നത്.രാജനാഗം,കൃഷ്ണനാഗം,കരി നാഗം,ശംഖുമാല,എന്നീ പല പേരുകളില്‍ ഇവയെ അറിയപ്പെടുന്നു.ഭാരതത്തിലെ ഏറ്റവും വലിയ രാജവെമ്പാലകള്‍ക്ക് 10 അടി നീളവും 1/2 അടി വണ്ണവും കാണപ്പെടാറുണ്ട്.ഇവയുടെ ഉഗ്രമൂര്‍ത്തി സ്വഭാവവും ഉടലിന്റെ അംശത്തിലൊരു ഭാഗം നിലത്ത് നിന്ന് ഉയര്‍ത്തിപിടിച്ച് ഫണം വിടര്‍ത്തി നില്‍ക്കുന്നതാണ്.
മൂര്‍ഖന്‍ പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് ഇവയെങ്കിലും മൂര്ഖനില് നിന്നും വ്യത്യസ്തമായ ഘടനാരീതിയാണ് ഇവയ്ക്കുള്ളത്.ഫണം മൂര്‍ഖന്‍ പാമ്പുകളുടെ പോലെ വട്ടത്തില്‍ ആയിരിക്കില്ല.അല്പം നീണ്ടാണ് കാണപ്പെടുന്നത്.ഇവയുടെ അടിഭാഗം ഇളം മഞ്ഞയും കറുപ്പ് നിറത്തിലുള്ള അകലമുള്ള പട്ടകളായിരിക്കും ഫണം ഉയര്‍ത്തി നില്ക്കുമ്പോള് ഇവ ദൃശ്യമാണ്. മുതുകില്‍ കറുപ്പ് നിറത്തിലുള്ള ചിത്രപണികളോടുകൂടി അകലം കൂടിയ പട്ടകള് കാണാം.ഫണത്തില്‍ മൂര്‍ഖനു ഉള്ളതുപോലുള്ള അടയാളങ്ങള്‍ ഒന്നും തന്നെ കാണില്ല.ഇവയുടെ വായ് സാധാരണ തലയോളം വിസ്താരം ഉണ്ടായിരിക്കും.അതിനോട് ചേര്‍ന്ന് വട്ടത്തിലെ ക്രഷ്ണമണികള് തിളങ്ങുന്നത് കണ്ണുകളില്‍ കാണാം.
ശരീരത്തിലെ ചെതുബലുകള്‍ മിനുസ്സമുള്ളതായിരിക്കും.ഇവയുടെ കുട്ടികളുടെ ശരീരത്തിലെ മഞ്ഞപട്ടകള് കടും മഞ്ഞ നിറത്തിലായിരിക്കും കണ്ടു വരിക.
ഇന്ത്യയില്‍ സാധാരണയായി രാജവെമ്പാലകള്‍ വസിക്കുന്നത് കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഒറീസ, ആസാം എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളിലാണ്.യാതൊരു പ്രകോപനവുo കൂടാതെ തന്നെ പെട്ടന്ന് കോപം കാണിക്കുന്ന സ്വഭാവക്കാരാണ് ഇവ.ഈര്‍പ്പവും തണുപ്പും ഏറെ ഇഷ്ടപ്പെടുന്ന ഇവ വസിക്കുവാനായി നിത്യഹരിതമായ വന പ്രദേശമാണ് തിരഞ്ഞെടുക്കുന്നത്.മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ ഇവയ്ക്കു തീരെ ഇഷ്ടപ്പെടുകയില്ല.എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവ നാട്ടിന് പ്രദേശങ്ങളിലും എത്തിപ്പെടാറുണ്ട്.കേരളത്തിലെ വയനാട്ടില്‍ തേയില, കാപ്പി തോട്ടങ്ങളില്‍ ഇവ ധാരാളമായി കണ്ടുവരാറുണ്ട്.ഇവയുടെ സജ്ജാരം മിക്കപ്പോഴും പകല്‍ സമയത്താണ്.ഇത് ഇരയെ തേടിയാണ് ഇറങ്ങുന്നത്.ശംഖുവരയന്‍,ചേര,മൂര്‍ഖന്‍,തുടങ്ങിയ മറ്റു പാമ്പുകളാണ് ഇവയുടെ പ്രധാന ഇഷ്ട്ട ഭക്ഷണം.തന്റെ വിഷം കൊണ്ട് കുത്തിവെച്ചുകൊന്നതിനു ശേഷം മാത്രമേ ഇവ ഇരയെ ഭക്ഷിക്കുകയുള്ളൂ.ഇവ ഉടുബിനെയും ഭക്ഷിക്കാറുണ്ട്.
മറ്റു പാമ്പുകളില്‍ നിന്നും വ്യത്യസ്തമായാണ് ഇവയുടെ കൂട് നിര്‍മ്മാണം.സാധാരണ പാമ്പുകള്‍ ഒഴിഞ്ഞ മാളങ്ങളാണ് തിരഞ്ഞെടുക്കുന്നത്.എന്നാല്‍ ഇവ കരിയില ,ഇലകള്‍, ചുള്ളികമ്പുകള്‍ കൊണ്ട് സ്വന്തമായി കൂട് നിര്‍മ്മിച്ച് അതിലാണ് മുട്ട ഇടുന്നതും വിരിയ്ക്കുന്നതും,സാധാരണ ഇവയുടെ കൂടിനു ഒരു അടിയോളം ഉയരം ഉണ്ടാകും. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ ആണ് ഇണ ചേരുന്നത്.ഏപ്രില്‍ മുതല്‍ ജൂലൈ മാസം വരെയുള്ള കാലയളവിലാണ് മുട്ടയിടുന്നത്.ഒരു ആഴ്ചകാലയളവില് 50 ഓളം മുട്ടയാണ് ഇടാറുള്ളത്.
ഏകദേശം 45 മുതല്‍ 60 ദിവസം വരെയുള്ള കാത്തിരിപ്പിന് ശേഷമാണ് മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നത്,ജനനത്തില്‍ തന്നെ കുട്ടികള്‍ക്ക് രണ്ട് അടിയുടെ വളര്‍ച്ച ഉണ്ടാകും.
വിഷത്തിന്റെ കാര്യത്തില്‍ രാജവെമ്പാല,അണലി,ശംഖുവരയന്‍,മൂര്‍ഖന്‍ എന്നീ പാമ്പുകളില്‍ നിന്നും പിന്നിലാണ് ഇവയുടെ വിഷത്തിന്റെ ശക്തി കുറവാണ് എങ്കിലും ഇവയുടെ കടിയേറ്റാല്‍ മരണം ഉറപ്പാണ്.കാരണം ഒരു കടിയില്‍ തന്നെ മറ്റു പാമ്പുകളില്‍ കാണുന്ന വിഷത്തിന്റെ പതിന് മടങ്ങുവിഷമാണ് ഇവയില്‍ കാണുന്നത്.അതു കൊണ്ട് തന്നെ ഇവയുടെ കടിയേറ്റാല്‍ പെട്ടന്ന് ബോധക്ഷയവും,മരണവും സംഭവിക്കുന്നു.ഒരു ആനയെപ്പോലും രാജവെമ്പാലക്കു കൊല്ലുവാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്.ഇവയുടെ കടിയേറ്റസംഭവങ്ങള് വളരെ കുറവാണ്.കാരണം ഇവ മനുഷ്യവാസകേന്ദ്രങ്ങളില്‍ സാധാരണയായി എത്തിപ്പെടാറില്ല എന്നത് തന്നെ.