ലാടമണ്ഡലി
Trimeresurus strigatus എന്നാണ് ഇവയുടെ ശാസ്ത്രീയനാമം.തെന്നിന്ത്യന്‍ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ഇനം പാമ്പാണ് ലാടമണ്ഡലി.കേരളത്തില്‍ സാധാരണയായി ഇവയെ കണ്ടുവരുന്നത് ആനമലയിലാണ് ഇതിന്‍റെ ഉപവര്‍ഗ്ഗങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.മദ്രാസ് കേന്ദ്രീകരിച്ചാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്.ശരീരത്തിന്റെ മധ്യഭാഗത്തായി 21 നിര ചെതംമ്പലുകളാണ് മറ്റിനം പാമ്പുകളില്‍ നിന്ന് ഇവയെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്.ചുണ്ടിനും വാലിന്റെ അടിഭാഗത്തിനും ഇടയില്‍ ഒരു വരി ചെതംമ്പലുകളും ഉണ്ട്.ഇവയുടെ ശരീരത്തില്‍ കാണപ്പെടുന്ന കുതിരലാടം പോലിരിക്കുന്ന ഒരു അടയാളമാണ് ഇവയെ ലാടമണ്ഡലി എന്ന പേരു വരാനുള്ള കാരണം ,ഫണം ഇല്ല എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.നീലഗിരി, ആനമല, തിരുനെല്‍വേലി, പഴനി, പൂര്‍വ്വഘട്ടമലനിരകള്‍ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്.രാത്രി കാലങ്ങളിലാണ് ഇവ അധികമായും ഇര തേടി ഇറങ്ങുന്നത് ഇവ പ്രധാനമായി ഭക്ഷിക്കുന്നത് എലികള്‍, അണ്ണാന്‍, പല്ലികള്‍, ഓന്തുകള്‍, ചെറുപറവകള്‍, തവളകള്‍, മുതലായവയാണ്.ഈ ഇനം പാമ്പുകളുടെ പല്ലുകള്‍ക്ക് നല്ല നീളം ഉണ്ട്.അകത്തേക്ക് അല്പം വളഞ്ഞ വിഷപ്പല്ലുകള്‍ വായ് അടയ്ക്കുമ്പോള്‍ മൊത്തത്തില്‍ ഉള്ളിലേക്ക് മടങ്ങിയാണ് ഇരിക്കുന്നത്.ആയതിനാല്‍ ഇവയ്ക്ക് ഇരകളെ നിഷ്പ്രയാസം വിഷം കുത്തിവച്ച് കൊല്ലാന്‍ സാധിക്കുന്നു.കുറ്റികാടുകളിലും, കരിമ്പിന്‍ തോട്ടങ്ങളിലും, ഇവയെ കാണാന്‍ സാധിക്കും.വിഷത്തിന്റെ കാര്യത്തില്‍ ലാടമണ്ഡലികള്‍ മുന്‍പില്‍ തന്നെയാണ്.ഇക്കൂട്ടര്‍ ഒരു പ്രകോപനവും കൂടാതെ തന്നെ പെട്ടെന്ന് ദേഷ്യം വരികയും എതിരാളിയെ ചാടികടിക്കുകയും ചെയ്യും.ഇവയുടെ വിഷം മനുഷ്യന്‍റെ ശരീരത്തിലെ രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വിഷം മനുഷ്യന്‍റെ ശരീരത്തിലെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായി കണ്ടു വരുന്നു.അതിനാല്‍ ഇവയുടെ കടിയേറ്റാല്‍ ഉടനടി ചികിത്സ ലഭ്യമാക്കേണ്ടതാണ്.അല്ലെങ്കില്‍ മരണം സംഭവിക്കാം.ഇത്തരം പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങള്‍ വളരെ കുറവാണ്.ലാടമണ്ഡലികള്‍ ആദ്യം മുട്ടകള്‍ ഉത്പാദിപ്പിച്ച് അര്‍ധവളര്‍ച്ചയെത്തിച്ച ശേഷം ഈ മുട്ടകളെ തന്‍റെ ശരീരത്തില്‍ മറ്റൊരു അറയില്‍ സൂക്ഷിക്കുന്നു.അതിനു ശേഷം മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയതിനു ശേഷം അവ അണലികളെ പോലെ തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യാറ്.ഒറ്റ പ്രസവത്തില്‍ സാധാരണയായി പത്തോളം കുഞ്ഞുങ്ങള്‍ ഉണ്ടാകും.