മുട്ടപ്പറോട്ട
ഉണ്ടാക്കുന്ന വിധം
അമേരിക്കന്‍ മാവ് ഉപ്പും വെള്ളവും സോഡാ ഉപ്പും ചേര്‍ത്ത് കുഴച്ച ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി ഒരു പലകയില്‍ അല്പം മാവ് വിതറി മാവ് കനം കുറച്ച് പരത്തുക. ഓരോന്നിന്റെയും ഒരു വശത്ത് മാത്രം മയം വരുത്തിയ ഡാല്‍ഡ പുരട്ടുക. ഓരോന്നും ചുരുട്ടി അല്പം വലിച്ച് നീട്ടി വട്ടത്തില്‍ ചുറ്റിയെടുത്ത് കുറച്ച് മാവ് പലകയില്‍ വിതറി പറോട്ടയുടെ വലിപ്പത്തില്‍ പരത്തിയെടുത്ത് ചുട്ടെടുക്കുക.
രണ്ടു മുട്ട നല്ലപോലെ പതച്ച് കുരുമുളക് പൊടി,ഉപ്പ്,മുളകുപൊടി എന്നിവ ചേര്‍ത്ത് വയ്ക്കുക. ചുട്ടുവച്ചിരിക്കുന്ന പൊറോട്ട ചെറുതായി കീറി മുട്ടയിലിടുക. ചൂടുള്ള നെയ്യില്‍ ഇളക്കി വറുത്ത് ചൂടോടെ ഉപയോഗിക്കാം.
വേണ്ട സാധനങ്ങള്‍
1.അമേരിക്കന്‍ മാവ് – 2 കപ്പ്
2.മുട്ട – 4 എണ്ണം
3.സോഡാ ഉപ്പ് – 2 നുള്ള്
4.ഉപ്പ്,വെള്ളം – പാകത്തിന്
5.മുളകുപൊടി – ഒരു ടീസ്പൂണ്‍
6.കുരുമുളക് – അര ടീസ്പൂണ്‍
7.നെയ്യ് – വറുക്കാന്‍ പാകത്തിന്
8.ഡാല്‍ഡ – 2 ഡിസേര്‍ട്ട് സ്പൂണ്‍