ചിറോട്ട
ഉണ്ടാക്കുന്ന വിധം
മാവ് ഡാല്‍ഡയും,വെള്ളവും,ഉപ്പും ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ച് ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി മുകളില്‍ ഡാല്‍ഡ പുരട്ടി കുറച്ചു അരി മാവ് വിതറി വയ്ക്കുക.പിന്നെ പരത്തി ഒന്നിന് മീതെ മറ്റൊന്ന് വച്ച് പായ് തെറുക്കുന്നത് പോലെ തെറുത്തെടുത്ത് കാലിഞ്ച് കനത്തില്‍ വട്ടത്തില്‍ മുറിച്ച് എണ്ണയില്‍ വറുത്ത് മുകളില്‍ പഞ്ചസാര പൊടിച്ച് വിതറി ഉപയോഗിക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
1.മൈദാ മാവ് – 6 മാവ്
2.ഡാല്‍ഡയോ നെയ്യോ – 4 ചെറിയ സ്പൂണ്‍
3.വെള്ളം – കുഴയ്ക്കാന്‍ പാകത്തിന്
4.ഉപ്പ് – ഒരു നുള്ള്
5.ഡാല്‍ഡ – 4 വലിയ സ്പൂണ്‍
6.അരിപ്പൊടി – 4 വലിയ സ്പൂണ്‍
7.പഞ്ചസാര – 200 ഗ്രാം