EncyclopediaHistoryInventionsWild Life

സീലകാന്ത്‌

1938ല്‍ ചില മീന്‍പിടിത്തക്കാരുടെ വലയില്‍ ഒരു വലിയ മത്സ്യം കുടുങ്ങി.നരച്ച നീലനിറമുണ്ടായിരുന്ന അതിനു രണ്ടു മീറ്റര്‍ നീളവും കരുത്താര്‍ന്ന ചിറകുമുണ്ടായിരുന്നു.ജെ.എല്‍.ബി സ്മിത്ത് ഈ ജീവിയെ ദക്ഷിണാഫ്രിക്കയിലെ തന്‍റെ പരീക്ഷണശാലയില്‍ പഠന വിധേയമാക്കി.എട്ടുകോടി കൊല്ലങ്ങള്‍ക്ക് മുമ്പ് നാമാവശേഷമായിത്തീര്‍ന്ന സീലകാന്ത് എന്ന മത്സ്യമാണ് അതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.സീലകാന്തിനോട് സാദൃശ്യമുള്ള മറ്റൊരു മത്സ്യത്തെ 1952ലും കണ്ടെത്തി.

   സീലകാന്തിന്റെ കണ്ടുപിടുത്തം പരിണാമമെന്നാല്‍ പുരോഗതിയും അധോഗതിയും കൂടിച്ചേര്‍ന്നതാണെന്ന് തെളിയിച്ചു.ഉദാഹരണത്തിന് ആദ്യം കണ്ടെത്തിയ സീലകാന്തിന്റെ അസ്ഥികൂടം രണ്ടാമത് കണ്ടെത്തിയതിനെ അപേക്ഷിച്ച് കടുപ്പമേറിയതായിരുന്നു.മസ്തിഷ്ക്കവും ചെറുതായിരുന്നു.

  സീലകാന്ത് അതിന്‍റെ ചിറകിനോടനുബന്ധിച്ചുള്ള രണ്ട് നില നിര്‍ത്തി.ഇത് പരിണാമദശയിലെ ഒരു സവിശേഷതയാണ്.സീലകാന്തിന് അതിന്‍റെ ചിറകുകളുടെ സഹായത്തോടെ കരയിലും ജലത്തിലും സഞ്ചരിക്കാന്‍ കഴിയുമായിരുന്നു.

  മറ്റൊരു പ്രധാന സവിശേഷത സീലകാന്തിലെ ശ്വസന സമ്പ്രദായത്തിലെ അധ:പതനമായിരുന്നു.സീലകാന്തിന്റെ മറ്റൊരു വിഭാഗമായ റിപ്പിഡിസ്റ്റിയന്സില്‍ ഇരട്ട  ശ്വസനസമ്പ്രദായമാണുണ്ടായിരുന്നത്.കരയിലും വെള്ളത്തിലും ശ്വസിക്കാന്‍ അവയ്ക്ക് ചെകിളകളും ശ്വാസകോശങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ ഇവയെല്ലാം ക്രമേണ ഇവയ്ക്ക് നഷ്ടപ്പെട്ടു.അതേ സമയം സീലകാന്ത് നിലനിന്നു.

  അറുപതോളം സീലകാന്തുക്കളെ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്.ഓരോ കണ്ടുപിടിത്തവും സംഭവബഹുലമായിരുന്നു.