CookingEncyclopediaUpma Recipes

മയമുള്ള ഉപ്പുമാവ്

പാകം ചെയ്യുന്ന വിധം

 ചീനച്ചട്ടി  ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉഴുന്ന്‍ പരിപ്പിട്ടു മൂപ്പിക്കുക. റവ,അണ്ടിപരിപ്പ്,ഇഞ്ചി, ഉള്ളി,പച്ചമുളക്, കറിവേപ്പിലയും മൂപ്പിക്കുക.മൂത്തശേഷം ചീനച്ചട്ടിയില്‍ തിളച്ച വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചെറുനാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ചശേഷം വാങ്ങി വയ്ക്കുക. മയമുള്ള ഉപ്പുമാവായി. തേങ്ങയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കുക.

വേണ്ട സാധനങ്ങള്‍

റവ           – 4 കപ്പ്‌

ഉഴുന്ന്‍പരിപ്പ്    – 4 സ്പൂണ്‍

സവാള അരിഞ്ഞത് – ഒരു കപ്പ്‌

പച്ചമുളക് അരിഞ്ഞത് – 2 സ്പൂണ്‍

കറിവേപ്പില        – 2 പിടി

ചെരുനരങ്ങാനീര്    – 4 സ്പൂണ്‍

പൊടിയുപ്പ്        – പാകത്തിന്

കടല എണ്ണ        – ഒരു കപ്പ്‌

അണ്ടിപരിപ്പ്       – ആവശ്യത്തിനു

കടുക്, ഉപ്പ്        – പാകത്തിന്