ഗോതമ്പ് ഉപ്പുമാവ്
പാകം ചെയ്യുന്ന വിധം
ഗോതമ്പ്മാവും തേങ്ങാ ചിരകിയതും ചേര്‍ത്ത് പാത്രത്തിലിട്ട് തിരുമ്മുക. പാകത്തിന് ഉപ്പും വെള്ളവും തളിച്ച് മാവ് നനയ്ക്കുക. അപ്പച്ചെമ്പ് എടുത്ത് വെള്ളം ഒഴിച്ചു തിളപ്പിക്കുക. ഇഡ്ഡലി തട്ടില്‍ നല്ല വൃത്തിയുള്ള തുണി വിരിച്ച് നനച്ച ഗോതമ്പ് മാവിട്ടു ആവി പിടിപ്പിച്ചെടുക്കുക. കട്ട പിടിക്കാതിരിക്കാന്‍ കൂടെ കൂടെ തവി കൊണ്ട് ഇളക്കണം. വെന്ത ശേഷം ഇറക്കി വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് രണ്ടായി മുറിച്ചതും അണ്ടിപരിപ്പ്,കറിവേപ്പില,ഉഴുന്ന്പരിപ്പ് എന്നിവ ഇട്ടു മൂപ്പിച്ച് വേവിച്ച് വച്ചിരിക്കുന്ന ഗോതമ്പ് മാവിട്ടു ഇളക്കി ചൂടോടെ ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങള്‍
ഗോതമ്പ് – 4 ഗ്ലാസ്
വറ്റല്‍ മുളക് – 6
വെളിച്ചെണ്ണ – 2 സ്പൂണ്‍
കറിവേപ്പില – 2 പിടി
കടുക് – ഒരു സ്പൂണ്‍
ഉഴുന്ന് പരിപ്പ് – 2 സ്പൂണ്‍
അണ്ടിപരിപ്പ് ചെറിയ
കഷണങ്ങളാക്കിയത് – 4 സ്പൂണ്‍
തേങ്ങ – 2 മുറി ചുരണ്ടിയത്