CookingEncyclopediaUpma Recipes

സേമിയ ഉപ്പുമാവ്

ഉണ്ടാക്കുന്ന വിധം

 ചീനച്ചട്ടിയിലിട്ടു നെയ്യൊഴിച്ച് സേമിയ ചെറിയ നുറുക്കുകളാക്കി ഇട്ടു ഇളക്കണം. വറുത്തു കിട്ടുമ്പോള്‍ പവന്‍ കളര്‍ ആകും.2 ഗ്ലാസ് വെള്ളം തിളപ്പിച്ച് പാത്രത്തില്‍ ഒഴിച്ചു വറുത്ത സേമിയ തട്ടി ഇളക്കി ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് അടച്ച് അര മണിക്കൂര്‍ വയ്ക്കുക. സേമിയ വെന്തു കുതിര്‍ന്ന്‍ വീര്‍ക്കും. ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച്, കറിവേപ്പില,ഉഴുന്ന് പരിപ്പ്,വറ്റല്‍ മുളക് ഇവ ഇട്ടു വറുക്കണം. എണ്ണ ഒഴിച്ച് മുളകും ഉഴുന്ന് പരിപ്പും വറുത്ത് കഴിഞ്ഞാല്‍ കുതിര്‍ത്തു വച്ചിരിക്കുന്ന സേമിയ ഇടണം. ചുരണ്ടി വച്ചിരിക്കുന്ന തേങ്ങയും ഇട്ടു വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഇറക്കി വയ്ക്കുക.

ആവശ്യമായ സാധനങ്ങള്‍
1.സേമിയ -125 ഗ്രാം
2.വെളിച്ചെണ്ണ -അര കപ്പ്‌
3.തേങ്ങ -അര മുറി
4.കടുക് -അര സ്പൂണ്‍
5.ഉഴുന്ന് പരിപ്പ് -അര സ്പൂണ്‍
6.കറിവേപ്പില -ഒരു കൊത്ത്
7.വറ്റല്‍ മുളക് -2 എണ്ണം
8.നെയ്യ് -50 ഗ്രാം
9.ഉപ്പ് -പാകത്തിന്