CookingEncyclopediaUpma Recipes

ഗോതമ്പ് റവ ഉപ്പുമാവ്

പാകം ചെയ്യുന്ന വിധം

 റവ പാറ്റി ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് റവ ഇട്ടു വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് വറുത്ത് ഉഴുന്നു പരിപ്പ്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ മൂപ്പിക്കണം. മൂത്ത് വരുമ്പോള്‍ 6 ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന റവ അതിലിട്ടിളക്കുക. കുറച്ചു കഴിയുമ്പോള്‍ വെന്ത് കട്ടിയാകും. ഇറക്കിവച്ച് തേങ്ങാ ചിരകിയതുമിട്ടു ഇളക്കി ആറിയ ശേഷം ഉപയോഗിക്കുക.

ആവശ്യമായ സാധനങ്ങള്‍

1.സൂചി ഗോതമ്പ്

റവ            – 2 കിലോ

2.ഉഴുന്ന് പരിപ്പ്     – 4 വലിയ സ്പൂണ്‍

3.വെളിച്ചെണ്ണ       – 1 ഗ്ലാസ്‌

4.വറ്റല്‍ മുളക്      – 5 എണ്ണം

5.കടുക്           – 4 സ്പൂണ്‍

6.കറിവേപ്പില       – 8 കൊത്ത്

7.തേങ്ങ            – 4 മുറി ചുരണ്ടിയത്