EncyclopediaInventionsScience

വിദ്യുത്കാന്തിക പ്രേരണം

വൈദ്യുതിയെ കാന്തതയാക്കിയും തിരിച്ചും മാറ്റാം എന്നു കണ്ടുപിടിച്ചത് മൈക്കേല്‍ ഫാരഡെ ആയിരുന്നു.വൈദ്യുതിയും കാന്തശക്തിയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.വൈദ്യുതതരംഗം കാന്തത്തിലും കാന്തശക്തി വൈദ്യുതിയിലും പ്രഭാവം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചു.ലളിതമായ ഒരു പരീക്ഷണത്തിലൂടെ അദ്ദേഹം ഇത് തെളിയിച്ചു.ഒരു പാത്രം മെര്‍ക്കുറിയില്‍ മുഴുവനും മുങ്ങാത്ത വിധം ഒരു കാന്തം ഘടിപ്പിച്ചു.കാന്തത്തിന്റെ ഒരറ്റം പാത്രത്തിന്റെ അടിഭാഗത്തു നിന്ന് വരുന്ന വയര്‍ മെര്‍ക്കുറിയിലൂടെ കടന്നുവന്നു പുറത്തേക്ക് വന്നു.കാന്തം വയറിനു ചുറ്റും,വയര്‍ ഘടിപ്പിക്കപ്പെട്ട കാന്തത്തിന് ചുറ്റും പരസ്പരം കറങ്ങി.വൈദ്യുതിയും കാന്തവും തമ്മില്‍ വ്യത്യാസമില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം ഇപ്രകാരമാണ് ശ്രമിച്ചത്.

   വൈദ്യുതിയെയും കാന്തത്തെയും കുറിച്ചു പഠിക്കുന്നതിനിടയില്‍ ആധുനിക മോട്ടോറിന്റെ ഒരു പ്രാഗ് രൂപം അദ്ദേഹം നിര്‍മ്മിച്ചു പ്രദര്‍ശിപ്പിച്ചു.അടുത്തടുത്തു വെച്ച രണ്ടു കമ്പിവലയങ്ങളില്‍ ഒന്നിലൂടെ ഒരു വൈദ്യുതധാര ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ മൂലം മറ്റേതില്‍ ഒരു വൈദ്യുതധാര സൃഷ്ടിക്കാം എന്ന് ഫാരഡെ കാണിച്ചു.ഇതിന്‍റെ കാരണം ആദ്യത്തെ വലയത്തില്‍ നിന്ന് പുറപ്പെടുന്ന കാന്തിക തരംഗം രണ്ടാമത്തേതില്‍ ഒരു വൈദ്യുത തരംഗം സ്ഥിരമായി നില നിര്‍ത്താന്‍ ഒരു ചലകത്തകിട് കാന്തികക്ഷേത്രത്തില്‍ കറക്കികൊണ്ടിരുന്നാല്‍ മതിയെന്നും ഫാരഡെ പ്രസ്താവിച്ചു.വൃത്താകാരത്തിലുള്ള ഒരു ചെമ്പു തകിട് ഒരു കാന്തത്തിനടുത്ത് കറക്കികൊണ്ട് തന്‍റെ പ്രസ്താവന അദ്ദേഹം തെളിയിച്ചു.ഫാരഡെയുടെ ഈ സംവിധാനമാണ് ആധുനിക ഡയനാമോവിന്‍റെ പ്രഥമരൂപം.