EncyclopediaHistoryInventions

ലൂസി

അമേരിക്കയിലെ പ്രാചീന നരവംശ ശാസ്ത്രജ്ഞനായ ഡോണാള്‍ഡു ജൊഹാന്‍സണ്‍ 1974 നവംബര്‍ 30നു എത്തിയോപ്യയിലെ അഡിസ് അബാബക്ക് 150കി.മീ വടക്ക്ഭാഗത്തെ ഒരു മേഖലയിലെ പര്യവേഷണം നടത്തുകയായിരുന്നു.അദ്ദേഹം ഒരു ഹോമിനിഡിന്‍റെ അസ്ഥികൂടം പൂര്‍ണരൂപത്തില്‍ കണ്ടെത്തുകയുണ്ടായി.ചരിത്രാതീതാവശിഷ്ടങ്ങള്‍ക്കു പേരുകേട്ടതാണ് ഈ മേഖല .മനുഷ്യനോടു സാമ്യമുള്ള സവിശേഷതകളുള്ളതാണ് ഹോമിനിഡ്.ഇവയിലൊന്നാണ് മനുഷ്യനെപ്പോലെ നിവര്‍ന്നു നില്‍ക്കാനുള്ള അതിന്‍റെ കഴിവ്.

  അസ്ഥികൂടം കൂട്ടിയോജിപ്പിച്ച് പരിശോധിച്ചപ്പോള്‍ അത് സ്ത്രീവര്‍ഗത്തില്‍പ്പെട്ടതാണെന്ന് കണ്ടു.ഇടുപ്പിന്റെ ആകൃതിയാണ് അതു സ്ത്രീയാണെന്നു സൂചിപ്പിച്ചത്.അതിനു അദ്ദേഹം ലൂസി എന്നു പേരിട്ടു.ഒരു മീറ്റര്‍ ഉയരമുള്ള അതിന്‍റെ തലയോട് ചെറുതായിരുന്നു.ഇടുപ്പിന്റെ ആകൃതിയില്‍ നിന്ന് അത് മനുഷ്യനെപ്പോലെ നിവര്‍ന്നു നിന്ന് നടക്കുന്ന ജന്തുവാണെന്ന് വ്യക്തമായി.ഇത് തീര്‍ച്ചയായും മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ ലക്ഷണമായിരുന്നു.

   ആ മേഖലയിലെ ധാതുലവണാവശിഷ്ടങ്ങള്‍ വിശ്ലേഷണം ചെയ്യ്തുകൊണ്ട് പൊട്ടാസ്യം/ആര്‍ഗോണ്‍ രീതി ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ലൂസിക്ക് 30 ലക്ഷം കൊല്ലത്തെ പഴക്കമുണ്ടെന്നു കണ്ടെത്തി.വാനരന്മാരും ഹോമിനിഡുകളും തമ്മിലുള്ള ഒരു ബന്ധത്തെ ലൂസി പ്രതിനിധാനം ചെയ്യുന്നുവെന്ന് ജൊഹാന്‍സണ്‍ വാദിച്ചു.

  ഒരു കാര്യത്തില്‍ പ്രാചീന നരവംശശാസ്ത്രജ്ഞന്‍മാരുടെ സമൂഹം ജൊഹാന്‍സണിനോട്‌ വിയോജിച്ചു.പിന്‍കാലുകളില്‍ ലൂസി നടക്കുന്നു എന്നതുകൊണ്ട് അത് കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമമാകണമെന്നില്ലെന്നു അവര്‍ ശക്തമായി വാദിച്ചു.കാരണം കുരങ്ങന്മാര്‍ സാധാരണയായി രണ്ടു കാലില്‍ നടക്കാറുണ്ട്.കാടിന്റെ ചുറ്റുപാടിന് അനുയോജ്യമായാണ് അവയുടെ കൈകള്‍ രൂപപ്പെട്ടിട്ടുള്ളത്‌.കുഞ്ഞുങ്ങളെ വഹിച്ചുകൊണ്ട് സുരക്ഷിതമായി സഞ്ചരിക്കാനാണ് അവ രണ്ടു കാലില്‍ നിവര്‍ന്നു നടന്നിരുന്നതെന്നും അവര്‍ വാദിച്ചു.