രക്തസമ്മര്‍ദം
കുതിരയുടെ കരോട്ടീസ് ആര്‍ട്ടറിയുള്ള നിന്ന് പുറത്തേക്ക് തള്ളുന്ന രക്തത്തിന്‍റെ വേഗം അളക്കുവാന്‍ ശരീരശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനും സ്റ്റീഫന്‍ ഹെയ്ല്‍ ഒരു പരീക്ഷണ൦ നടത്തി ഇതിനായി അദ്ദേഹം ലംബമായി ഘടിപ്പിച്ച ഇടുങ്ങിയ കുഴലിനോട് നേര്‍മയേറിയ ഒരു കുഴല്‍ ഉപയോഗിച്ചു.പുറത്തേക്കു വന്ന രക്തം ഏതാണ്ട് മൂന്നു മീറ്ററോളം ഉയരത്തില്‍ പൊങ്ങിയതായി അദ്ദേഹം നിരീക്ഷിച്ചു.അപ്രകാരം രക്ത സമ്മര്‍ദ്ദവും അന്തരീക്ഷ മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടെന്നു അദ്ദേഹം സ്ഥാപിച്ചു.
രക്തസമ്മര്‍ദം അളക്കുവാനുപയോഗിക്കുന്നത് സ്ഫിഗ്നോമാമനോമീറ്റര്‍ എന്ന ഉപകരണം ആണ്.1793ല്‍ സ്റ്റീഫന്‍ ഹേല്‍സ് ആണ് ഇത് കണ്ടുപിടിച്ചത്.എന്നാല്‍ മനുഷ്യരില്‍ ഇത് പ്രയോഗിച്ചത് 1896ല്‍ റിവാറോസിയായിരുന്നു.
രക്തക്കുഴലുകളില്‍ ഉള്‍ക്കൊള്ളുന്ന രക്തം,രക്തവാഹികളുടെ ഭിത്തിയില്‍ ഏല്പ്പിക്കുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദ്ദം.ഹൃദയം സങ്കോചിക്കുമ്പോള്‍ സമ്മര്‍ദം ചുരുങ്ങുന്നു.ഇതിനെ സിസ്റ്റോളിക്ക് എന്നു പറയുന്നു.സിസ്റ്റോളിയിലെ സമ്മര്‍ദം 120മി.മീ രസവും,ഡയസ്റ്റോളിയിലെ സമ്മര്‍ദം 80മി.മീ രസവും ആകുന്നു.
വലുപ്പമുള്ള ആര്‍ട്ടറികളില്‍ ചെലുത്തപ്പെടുന്ന സമ്മര്‍ദം കൂടുതലും ചെറിയ ആര്‍ട്ടറികളില്‍ ചെലുത്തപ്പെടുന്നത് കുറവും ആയിരിക്കും.അതിനാല്‍ ആര്‍ട്ടീരിയോളിലെയും കാപ്പിലറിയിലെയും രക്തസമ്മര്‍ദം കുറവായിരിക്കും.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ പല ഘടകങ്ങളും പ്രധാന പങ്കുവഹിക്കുന്നു. കൈനിന്‍,ആന്‍ജിയോടെന്‍സിന്‍ തുടങ്ങിയ എന്‍സൈമുകളും എപിനെഫ്രില്‍.നോര്‍ എപിനെഫ്രിന്‍ എന്നീ ഹോര്‍മോണുകളും ഇവയില്‍ പ്രമുഖനാണ്.
രക്തസമ്മര്‍ദം 140/90ല്‍ അധികമാണെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നും 100/60ല്‍ കുറവാണെങ്കില്‍ ഹൈപ്പോ ടെന്‍ഷന്‍ എന്നും പറയുന്നു.