മഷി
ദ്രവ രൂപത്തിലുള്ള ഒരു നിസാരവസ്തുവാണ് മഷിയെങ്കിലും ഇതുളവാക്കിയ വിപ്ലവം അതി മഹത്തരമാണ്. വിജ്ഞാനത്തിന്റെ വിസ്ഫോടനമാണ് ഇത് മൂലം സാധിച്ചത്.
ക്രിസ്തുവിനു മുന്‍പ് 2500ല്‍ ആരംഭിക്കുന്നു മഷിയുടെ ചരിത്രം അക്കാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്നത് പാപ്പിറസ് ചുരുളുകളാണ്.എന്നാല്‍ എഴുതാന്‍ ഉപയോഗിച്ച മഷി ഏതെന്ന് വ്യക്തമല്ല,മഷി നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ പിന്നീട് പെട്ടെന്ന് വികസിച്ചു വേഗം ഉണങ്ങുന്ന മഷി,തിളങ്ങുന്ന മഷി,ഫൗണ്ടന് പേനയ്ക്കുള്ള മഷി. അച്ചടി മഷി, ചിത്രകലയ്ക്കുള്ള മഷി.ബാള്‍പോയിന്റ് പേനയ്ക്കുള്ള മഷി,അച്ചടി മഷി,ചിത്രകലയ്ക്കുള്ള മഷി.കമ്പ്യൂട്ടര്‍ പ്രിന്റിനുള്ള മഷി തുടങ്ങി എത്രയോ തരം മഷികള്‍ ഇന്നു വിപണിയിലുണ്ട്.
വിളക്കുകരി,പശ,ചെടികള്‍,ജന്തുക്കള്‍ എന്നിവയില്‍ നിന്നെടുക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പണ്ട് എഴുത്ത്മഷി നിര്‍മിച്ചിരുന്നു.കട്ടില് ഫിഷ്,നീരാളി തുടങ്ങിയ ജലജീവികളുടെ സ്രവത്തില്‍ നിന്ന് മഷി ഉല്പാദിപ്പിച്ചിരുന്നു.ഫെറസ് സള്‍ഫേറ്റ്,ടാനിക്ക് അമ്ലം തുടങ്ങിയവ ഉപയോഗിച്ച് നാലാം നൂറ്റാണ്ടു മുതല്‍ മഷി ഉത്പാദിപ്പിക്കാന്‍ തുടങ്ങി ടാനിന് പകരം ടാനിക്കാസിഡും ഗാലിക്കാസിഡും ഇപ്പോള്‍ ഉപയോഗിക്കാറുണ്ട് ഇന്‍ഡിഗോ എന്ന വര്‍ണകം ഒരു കാലയളവില്‍ ടാനിന് പകരം ഉപയോഗിച്ചിരുന്നു.ഇന്ന് കോള്‍ടാര്‍ വര്‍ണകങ്ങളാണ് മഷി നിര്‍മാണത്തിനു വ്യാപകമായി ഉപയോഗിക്കുന്നത്.
ലേയവര്ണകം ഉപയോഗിച്ചാണ് എഴുത്ത്മഷിക്ക് നിറം നല്‍കുന്നത്.ഫൗണ്ടന് പേനകളില്‍ ഉപയോഗിക്കുന്ന ബ്ലൂബ്ലാക്ക് മഷിയില്‍ നീലവര്ണകമാണ് ഉപയോഗിക്കുന്നത്.എന്നാല്‍ എഴുതുമ്പോള്‍ മഷിയിലുള്ള ലോഹ ടാനേറ്റ് ഒക്സീകരിച്ച കറുത്ത നിറമാവുകയും നീല നിറം ക്രമേണ ഇരുളുകയും ചെയ്യുന്നു.ബാള്‍ പോയിന്റ് പേനയിലെ മഷിയില്‍ വര്‍ണകത്തിന്റെ അളവ് കൂടിയിരിക്കും.വളരെ കുറഞ്ഞ അളവിലെ ബാള്‍പോയിന്റ് പേനയില്‍ നിന്ന് മഷി ഒഴുകൂ എന്നതാണ് കാരണം.മഷി വേഗം കട്ടി പിടിക്കാതിരിക്കാനുള്ള‘ വസ്തുക്കളും ബാള്‍പോയിന്റ് മഷിയില്‍ ചേര്‍ത്തിരിക്കും.
എഴുത്ത് മഷിയേക്കാള്‍ ഭാരക്കൂടുതലുള്ളതും പറ്റിപിടിക്കുന്നതുമാണ് അച്ചടി മഷി.അച്ചടിക്കുന്ന കടലാസിന്റെ സ്വഭാവവും മെഷിന്റെ പ്രത്യേകതയും അനുസരിച്ചാണ് അച്ചടി മഷി തിരഞ്ഞെടുക്കുന്നത്.ശുദ്ധീകരിച്ച എണ്ണകള്‍.വാര്‍ണിഷുകള്‍ ,പിഗ്മെന്റ്,മെഴുക് തുടങ്ങിയവയാണ് അച്ചടി മഷിയിലെ പ്രധാന ഘടകങ്ങള്‍ ന്യൂസ്പ്രിന്റ് മഷി,മാഗസിന് മഷി,പുസ്തകമഷി തുടങ്ങി പലതരo മഷികളുണ്ട് .ഓരോ അടിസ്ഥാന നിറത്തിന്റെയും നൂറോളം ഷേഡുകളില്‍ ഇന്ന് അച്ചടി മഷി ലഭ്യമാണ്.