ഭ്രൂണത്തിന്റെ വളര്‍ച്ച
ബാക്ടീരിയ കണ്ടുപിടിച്ച ലേവന്‍ഹുക്ക് 1677ല്‍ ഒരു മൈക്രോസ്കോപ്പില്‍ വെച്ചു വ്യത്യസ്തതരത്തിലുള്ള ശുക്ലം പരിശോധിച്ച് നിരീക്ഷണങ്ങള്‍ നടത്തി.എന്നാല്‍ ആരും അത് ഗൗരവമായി എടുത്തില്ല.ലേവന്‍ഹുക്ക് നിരീക്ഷിച്ച കോശങ്ങളെക്കുറിച്ച് വിശദീകരണം നല്‍കിയത് ഹാര്‍ട്ട് സോക്കര്‍ ആയിരുന്നു.
മൈക്രോസ്കോപ്പിയുടെ വികാസത്തോടെ ഭ്രൂണ വിജ്ഞാനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബീജത്തിനകത്ത് തന്നെ ഒരു വ്യക്തി പൂര്‍ണമായി രൂപംകൊള്ളുന്നു എന്ന ഒരു സിദ്ധാന്ത൦ ആവിഷ്കരിക്കപ്പെട്ടു.ആ വ്യക്തി നവജാതശിശു ആയിത്തീരുന്നതു വരെ വികസിക്കുകയാണെന്നും കരുതപ്പെട്ടു.ഘട്ടങ്ങളായി അണ്ഡം വികസിക്കുന്നു എന്നതായിരുന്നു മറ്റൊരു സിദ്ധാന്തo.രണ്ടാമത്തെ സിദ്ധാന്തമാണ് കൂടുതല്‍ ശരിയെങ്കിലും അവിഭാജ്യമായ ഒരു വസ്തു സ്വയം സംയോജിപ്പിച്ച് എങ്ങനെയാണൊരു കുഞ്ഞുമനുഷ്യജീവിയായിത്തീരുക എന്നു ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു.
ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായ സ്പല്ലന്‍സാനി തവളയുടെ അണ്ഡം ശുക്ലവുമായി പരീക്ഷണശാലയില്‍ വച്ച് ആദ്യമായി സംയോജിപ്പിച്ചു.ശുക്ലത്തില്‍ സ്പെര്‍മറ്റസോവ മാത്രമാണ് പരോപജീവി എന്നു അദ്ദേഹം പ്രഖ്യാപിച്ചു.പെണ്‍ജന്തുക്കളുടെ അണ്ഡത്തില്‍ വെച്ചാണ് ഓരോ വ്യക്തിയും രൂപംകൊള്ളുന്നതെന്നും ബീജം അതിനു പരിപോഷണ ദ്രാവകം മാത്രമാണ് പ്രദാനം ചെയ്യുന്നതെന്നുമുള്ള തികച്ചും സങ്കീര്‍ണമായ ഒരു സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവെച്ചു.
ഭ്രൂണശസ്ത്രത്തിന് അടിത്തറയിട്ടത് 1845ല്‍ ജര്‍മന്കാരായ ബേയര്‍ ആണ്.ഭ്രൂണത്തില്‍ അറകളുടെ മൂന്നു അടക്കുകള്‍ അദ്ദേഹം എടുത്തുകാണിച്ചു.പ്രത്യുല്പാദന പ്രക്രിയ നടക്കുമ്പോള്‍ ബീജകോശവും അണ്ഡകോശവും തമ്മില്‍ കൂടിച്ചേര്‍ന്നു ഒന്നാവുകയാണ് 1875ല്‍ ഹെര്‍ട്വിഗ് തെളിയിച്ചു.ഇത് സ്പെല്ലന്‍സാനിയുടെ സിദ്ധാന്തത്തിന് ഒരു തിരിച്ചടിയായിരുന്നു.ഇപ്രകാരം ഭ്രൂണശാസ്ത്രം ശാസ്ത്രലോകത്തില്‍ പ്രവേശിച്ച് വികാസം പ്രാപിച്ചു.