ഭൂപടം
ഒരു രാജ്യത്തെക്കുറിച്ചോ അല്ലെങ്കില്‍ ഒരു പ്രത്യേക സ്ഥലത്തേക്കുറിച്ചോ കൃത്യമായി മനസിലാക്കണമെങ്കില്‍ ഭൂപടത്തിന്‍റെ സഹായം അത്യന്താപേക്ഷിതമാണ്.ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രത്യേകളും, രാജ്യാതിര്‍ത്തികള്‍, കാലാവസ്ഥാ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, ഭൂഉപയോഗം, വ്യവസായങ്ങള്‍,ഗതാഗത സൗകര്യങ്ങള്‍,ഭാഷകള്‍,മതം,ജനസംഖ്യ വിവരണം,സൈനിക നീക്കങ്ങള്‍ക്കുള്ള വഴികള്‍,വൈമാനിക-നാവിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,ജലവിതരണം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ ഭൗതികവും സാമ്പത്തികവും സാസ്കാരികവുമായ വിവരണങ്ങള്‍ ഭൂപടത്തില്‍ കാണാം.
അറിയപ്പെടുന്നതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ഭൂപടം ബാബിലോണിയയില്‍ ക്രി.മു മൂന്നാം സഹസ്രാബ്ദത്തിലാണ് കണ്ടെടുത്തത്.ഭൂപടനിര്‍മാണശാസ്ത്രത്തില്‍ ബാബിലോണിയക്കാരുടെ ഏറ്റവും വലിയ സംഭാവന ആകാശഗോളങ്ങളുടെ പരിഗണനയും വൃത്തത്തെ 360 ഡിഗ്രിയായി സങ്കല്പിച്ചുകൊണ്ടുള്ള ആലേഖന രീതിയുമാണ്.ഇന്നും ഈ രീതി തന്നെയാണ് അടിസ്ഥാനപരമായി അവലംബിച്ചിച്ചു വരുന്നത്.
ആധുനിക ഭൂപടനിര്‍മാണത്തിന് അടിത്തറ പാകിയത് ഗ്രീക്കുകാരായിരുന്നു ക്രി.മു ആറാം നൂറ്റാണ്ടില്‍ അനക്സിമാന്റ൪ ആണ്.ലോകഭൂപടം ആദ്യമായി നിര്‍മിച്ചത് ക്രി.മു.276-194ല്‍ ഭൂമിയുടെ ചുറ്റളവ് ഏതാണ്ട് കൃത്യമായി തന്നെ ഇറത്തോസ്തനീസ് കണക്കാക്കിയിരുന്നു.
ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനും ഭൂമിശാസ്ത്രജ്ഞനുമായ ടോളമി ആയിരുന്നു ഭൂപടനിര്‍മാണം ഒരു സാങ്കേതിക ശാസ്ത്രമാക്കി വളര്‍ത്തിയെടുത്തത്.1570ല്‍ ഫ്ലെമിണ്ട് അബ്ര ഓര്‍ട്ടീലിയസ് വ്യവസ്ഥാപിതമായി ക്രമീകരിക്കപ്പെട്ട മേപ്പുകളടങ്ങിയ പ്രഥമ അറ്റ്‌ലസ് പുറത്തിറക്കി.ഇതോടെ ഭൂപടനിര്‍മാണം ശാസ്ത്രീയമായി വളര്‍ന്നു.
1595ല്‍ ഭൂമിശാസ്ത്രജ്ഞനും ഭൂപടനിര്‍മ്മാതാവുമായ ജെറാള്‍ഡസ് മെ൪ക്കാറ്ററാണു ഭൂപടശേഖരത്തിനു അറ്റ്‌ലസ് എന്ന പേര്‍ ആദ്യമായി നല്‍കിയത്.