EncyclopediaInventionsScience

ബ്രെയ്ലി ലിപി

അന്ധന്മാരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ പങ്കുവഹിച്ച ഒന്നാണ് ബ്രെയ്ലി ലിപി, ലൂയി ബ്രെയ്ലി  ആണ് ഈ ലിപിയുടെ ആവിഷ്കര്‍ത്താവ്.ചാള്‍സ് ലാസറസ് കണ്ടുപിടിച്ച ബ്രെയ്ലി ലിപിക്ക് അക്ഷരങ്ങള്‍ നിര്‍മിച്ച് നാം ഇന്നറിയപ്പെടുന്ന ബ്രെയ്ലി സമ്പ്രദായത്തിലൂടെ അന്ധന്മാരെ വായിക്കാന്‍ പ്രാപ്തരാക്കിയത് ലൂയി ബ്രെയ്ലിയാണ്. ഫ്രാന്‍സുകാരനായ ഇദ്ദേഹം മൂന്നാം വയസ്സ് മുതല്‍ അന്ധനായിരുന്നു.ബ്രെയ്ലി വിദ്യാഭ്യാസം ചെയ്തത് പാരീസിലെ അന്ധകര്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്.പിന്നീട് അവിടെ അധ്യാപകനായി.

   കണ്ണില്ലാത്തവര്‍ക്ക് വായിക്കാന്‍ പറ്റിയ ഒരു ലിപി നിര്‍മിക്കാന്‍ ബ്രെയ്ലി അക്ഷീണം പരിശ്രമിച്ചു.സൂചികൊണ്ട് കുത്തി കടലാസില്‍ തുളയുണ്ടാക്കുകയും അത് വിരല്‍കൊണ്ട് സ്പര്‍ശിച്ച് ലിപി മനസിലാക്കുകയും ചെയ്യാന്‍ ബ്രെയ്ലി നിരവധി പരീക്ഷണങ്ങള്‍ നടത്തി ആറു കുത്തുകളാണ് ബ്രെയ്ലി ലിപി സമ്പ്രദായത്തിന്‍റെ അടിസ്ഥാനം.

  ബ്രെയ്ലി ലിപി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയത് 1829ലാണ്.1837ല്‍ വീണ്ടും പരിഷ്കരിക്കപെട്ടു.ബ്രെയ്ലിയുടെ മരണശേഷം പഠിപ്പിച്ച സ്കൂളില്‍ പോലും അംഗീകരിച്ചുള്ളൂ.

   കടുത്ത എതിര്‍പ്പാണ് ബ്രെയ്ലി സമ്പ്രദായത്തിന്‍റെ പുരോഗതി സാവധാനത്തിലാക്കിയത്.കൂടെക്കൂടെ പരിഷ്കാരങ്ങളും നടന്നുകൊണ്ടിരുന്നു.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ബ്രെയ്ലി ലിപിക്ക് ക്രമം ഉണ്ടാക്കിയത് 1932ല്‍ മാത്രമാണ്.

  1887ല്‍ മിസ്‌ ഷാര്‍പ്പ് എന്ന മദാമ്മയാണ്‌ ബ്രെയ്ലി ലിപിയെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യത്തെ അന്ധവിദ്യാലയം പഞ്ചാബിലെ അമൃതസരസ്സില്‍ ആരംഭിച്ചത്.പിന്നീടിത് ഇന്ത്യയിലെങ്ങും പ്രചാരം നേടി.

   മലയാള ഭാഷയിലും ബ്രെയ്ലി ലിപി സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്.കേരളത്തിലെ അന്ധവിദ്യാലയങ്ങള്‍ ബ്രെയ്ലി രീതിയാണ് മലയാള ഭാഷാഭ്യസനത്തിനു ഉപയോഗിക്കുന്നത്.