തരി പുട്ട്
തയ്യാറാക്കുന്ന വിധം
ചെറിയ തോതില്‍ റവ ചൂടാകുമ്പോള്‍ അതില്‍ മഞ്ഞപ്പൊടിയും കലര്‍ത്തി വറുക്കുക. 2 മുറി തേങ്ങാ ചിരകിയതും നെയ്യ് ഉരുക്കിയതും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു റവ കൂട്ടിക്കുഴക്കുക. മറ്റേ മുറി തേങ്ങാ ചിരകി മുകളില്‍ പറഞ്ഞവിധം പുട്ട് വേവിച്ചെടുക്കുക.
ആവശ്യമുള്ള സാധനങ്ങള്‍
1.റവ – ഒരു കിലോ
2.ജീരകം – 2 സ്പൂണ്‍
3.മഞ്ഞള്‍പ്പൊടി – 2 നുള്ള്
4.നെയ്യ്(വെളിച്ചെണ്ണ) – 4 സ്പൂണ്‍
5.ഉപ്പ് – ആവശ്യത്തിന്
6.തേങ്ങ – നാല് മുറി