മീറ്റ് പുട്ട്
പാകം ചെയ്യുന്ന വിധം
മാവ് കുഴച്ചു വയ്ക്കുക. ഇറച്ചി കഴുകി മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇവ ഉപ്പ് ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഇട്ടു ഇളക്കി, ഉള്ളിയുടെ നിറം മാറിത്തുടങ്ങുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂത്തുവരുമ്പോള്‍ ഇറച്ചി ഇട്ടു വെള്ളം വറ്റിച്ചു ഉലര്‍ത്തി എടുത്ത് കൂടെ മല്ലിയിലയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് ഇറക്കി വയ്ക്കുക. പുട്ടിന്റെ കുറ്റിയില്‍ തയ്യാറാക്കിയ ഇറച്ചി കുറച്ചു ഇട്ടു മീതെ അരക്കപ്പ് പുട്ടിന്റെ പൊടിയും ഇടണം. ഇങ്ങനെ കുറ്റി നിരഞ്ഞശേഷം ഇറച്ചി പുട്ട് വേവിച്ചെടുക്കണം.
ആവശ്യമായ സാധനങ്ങള്‍
1.പുട്ടിന്റെ പൊടി – 2 ലിറ്റര്‍
2.മല്ലിപ്പൊടി – 8 ടീസ്പൂണ്‍
3.മുളകുപൊടി – 2 ടീസ്പൂണ്‍
4.മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
5.സവാള ചെറുതായി – 8
മുറിച്ചത്
6.പച്ചമുളക് മുറിച്ചത് – 16
7.മല്ലിയില മുറിച്ചത് – 2 കെട്ട്
8.ഇഞ്ചി ചതച്ചത് – 2 ടീസ്പൂണ്‍
9.വെളുത്തുള്ളി ചതച്ചത്- 2 ടീസ്പൂണ്‍
10.ഗരംമസാലപൊടി – ഒരു ടീസ്പൂണ്‍
11. റിഫൈന്‍ഡ് ഓയില്‍ – 4 ടീസ്പൂണ്‍
12. കൊത്തി നുറുക്കിയ
ഇറച്ചി – 750ഗ്രാം