EncyclopediaInventionsScience

ബെന്‍സിന്‍

1825ല്‍ മൈക്കല്‍ ഫാരഡെ സ്വേദനത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തി.എണ്ണയില്‍ നിന്ന് അദ്ദേഹം വേര്‍തിരിച്ചെടുത്ത വാതകം തീ കൊടുത്തപ്പോള്‍ ആളിക്കത്തി ചുണ്ണാമ്പിനു മുകളില്‍ വെച്ച് ബെന്‍സോയിക് ആസിഡ് ചൂടാക്കിയപ്പോള്‍ ജര്‍മന്കാരായ ഈല്‍ഹാര്‍ട്ട് മിഷര്‍ലിച്ചിന് 1833ല്‍ ഇതേ വാതകം തന്നെ ലഭിക്കുകയുണ്ടായി അദ്ദേഹം അതിനു ബെന്‍സിന്‍ എന്നു പേരിട്ടു.ഫ്രഞ്ചുകാരനായ മാര്‍സലിന്‍ ബെതലോട്ട് ചുട്ടുപഴുത്ത ഇരുമ്പുകുഴലില്‍കൂടി അസറ്റലിന്‍ കടത്തിവിട്ട് ബെന്‍സിന്‍ നിര്‍മിച്ചു.

    ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കുതന്നെ വ്യാവസായിക രസതന്ത്രശാസ്ത്രത്തില്‍ ബെന്‍സിനെ നല്ലൊരു ലായകമെന്ന നിലയില്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.നിറമില്ലാത്തതും മണമുള്ളതും എളുപ്പം ബാഷ്പീകരിക്കുന്നതുമായ ഒരു ദ്രാവകമാണിത്.ലായകമെന്ന നിലയില്‍ റബര്‍,റെസിന്‍,മെഴുക് എന്നിവയെ ബെന്‍സിന്‍ ലയിപ്പിക്കുന്നു.അതേ സമയം അലിയുന്ന പദാര്‍ത്ഥമെന്ന നിലയില്‍ ഇത് ആല്‍ക്കഹോള്‍ ഈഥ൪, അസെറ്റോന്‍ എന്നിവയില്‍ ലയിക്കുന്നു.സുഗന്ധദ്രവ്യനിര്‍മാണത്തില്‍ ബെന്‍സിന്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.