ഫോട്ടോഗ്രാഫി
പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ പ്രചാരത്തിലുണ്ടായിരുന്ന ക്യാമറ ഒബസ്ക്യൂറ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന നിയമങ്ങള്‍ അനുസരിച്ചുള്ളതായിരുന്നു.പതിനാറാം നൂറ്റാണ്ടില്‍ വെനീഷ്യക്കാരനായ അനീലോ ബാര്‍ബറോ ഈ വിദ്യ വികസിപ്പിച്ചെടുത്തു.പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മന്‍കാരനായ ജൊഹാന്‍ ഹെയ്ന്‍ റിച്ച് ഷൂല്‍സ് ചില മാറ്റങ്ങള്‍ വരുത്തി ക്യാമറയെ പരിഷ്കരിച്ചു.1800ല്‍ ഇംഗ്ലീഷ്കാരനായ തോമസ് വെഡ്ജ് വുഡ് ആണ് ക്യാമറയെ നാം ഇന്നറിയപ്പെടുന്ന നിലയില്‍ ആക്കിയെടുത്തത്.ആ നിലയ്ക്ക് അദ്ദേഹത്തെ ഫോട്ടോഗ്രാഫിയുടെ കണ്ടുപിടിത്തക്കാരന്‍ എന്നു വിശേഷിപ്പിക്കാം.
പ്രകാശസംവേദകങ്ങളായ പദാര്‍ത്ഥങ്ങളുപയോഗിച്ച് വസ്തുക്കളുടെ ദൃശ്യപ്രതിബിംബം സൃഷ്ടിക്കുന്ന സങ്കേതികമാണ് ഫോട്ടോഗ്രാഫി.സര്‍വസാധാരണമായ ഫോട്ടോഗ്രാഫി പ്രക്രിയ സില്‍വര്‍ ഹാലൈഡുകളുടെ പ്രകാശസംവേദനക്ഷമതയെ ആശ്രയിച്ചുള്ളതാണ്.സില്‍വര്‍ ഹാലൈഡുകളുടെ സൂക്ഷ്മ പരലുകളെ നേര്‍ത്ത ജലാറ്റിന്‍ പാടയില്‍ പ്ലാവനം ചെയ്യ്ത് ഗ്ലാസിലോ ഫിലിമിലോ പേപ്പറിലോ പൂശി തയ്യാറാക്കുന്നതാണ് ഫോട്ടോഗ്രാഫിക്ക് എമള്‍ഷന്‍.ക്യാമറയില്‍ ഇത് നിശ്ചിത സമയത്തേക്ക് പ്രകാശത്തിന് അനാവൃതമാകുമ്പോള്‍ പ്രകാശം പതിക്കുന്ന സ്ഥലത്തുള്ള സില്‍വര്‍ ഹാലൈഡ് ക്രിസ്റ്റലുകള്‍ ക്രിയാത്മകമായി ഒരു ലീനമായ പ്രതിബിംബം രൂപപ്പെടുന്നു.
ദൃശ്യപ്രതിബിംബം ലഭിക്കുന്നതിനു ഫോട്ടോഗ്രാഫിക്ക് ഫിലിമിനെ ഡെവലപ്പിംഗ് എന്ന പ്രക്രിയക്കു വിധേയമാക്കണം.ഇതിനായി ഡെവലപ്പര്‍ എന്ന ഒരു നിരോക്സികാരി ലായനിയില്‍ ഫിലിമിനെ മുക്കി വെക്കണം.ഇങ്ങനെ ചെയ്യുമ്പോള്‍ പ്രകാശം പതിച്ച ഭാഗത്തെ മാത്രം സില്‍വര്‍ ആയിത്തീരുന്നു.ഇതിനുശേഷം ഫിലിമിനെ ഫിക്സര്‍ എന്ന ലായിനിയിലിടുന്നു.ഈ സമയം പ്രകാശം പതിയാത്ത ഭാഗത്തെ സില്‍വ൪ പ്രതിബിംബം ഒരു നെഗറ്റീവ് ചിത്രമാണ്.ഇതിനു കാരണം വസ്തുവിലെ പ്രകാശമേറിയ ഭാഗത്ത് സില്‍വറിന്റെ വര്‍ധിച്ച ഘനത്വം മൂലം കൂടുതല്‍ ഇരുളിമയും വസ്തുവിലെ ഇരുണ്ട ഭാഗങ്ങളില്‍ താരതമ്യേന സുതാര്യതയും കാണാം എന്നതാണ് പോസ്റ്റീവ് ഫിലിമിലോ പേപ്പറിലോ പതിപ്പിച്ചാല്‍ മതിയാകും.
കളര്‍ ഫിലിമുകളില്‍ നീല,പച്ച,ചുവപ്പ്,എന്നീ വര്‍ണങ്ങള്‍ക്ക് സംവേദകങ്ങളായ മൂന്ന് എമള്‍ഷന്‍ പാളികള്‍ ഉണ്ടായിരിക്കും.
1889ല്‍ ഇസ്റ്റ്മാന്‍ റോള്‍ ഫിലിം വിപണിയില്‍ ഇറക്കിയതോടെയാണ് ഫോട്ടോഗ്രാഫി ഒരു ഹോബി എന്ന നിലയില്‍ പ്രചുരപ്രചാരം നേടിയത്.1890ല്‍ എഡിസര്‍ ചലച്ചിത്ര ഫോട്ടോഗ്രാഫി കണ്ടുപിടിച്ചു.ഇതിനെത്തുടര്‍ന്ന് സിനിമ എന്ന കലാരൂപം ദ്രുതഗതിയില്‍ വളര്‍ന്നുവികസിച്ചു.