കുറുക്കന്‍മാര്‍ ഓരിയിടുന്നത് എന്തുകൊണ്ട്??
പല സ്ഥലത്തായി താമസിക്കുന്ന കുറുക്കന്മാര്‍ ഒരുമിക്കാനും ഒരുമിച്ച് നായാട്ടിനു പോകാനും ഉള്ള സന്ദേശമാണ് അവരുടെ ഓരിയിടല്‍.കുറുക്കന്‍ മാത്രമല്ല ചെന്നായും ചിലപ്പോള്‍ നാടന്‍ പട്ടികളും ഓരിയിടാറുണ്ട്.
കാനിഡേ കുടുംബത്തിലെ അംഗങ്ങളായ ചെന്നായ്ക്കളും കുറുക്കന്മാരും പലതരം ശബ്ദങ്ങള്‍ മുഖേന ചില പ്രത്യേക സന്ദേശങ്ങള്‍ അനോന്യം കൈമാറാറുണ്ട്.ചെന്നായ്ക്കള്‍ കൂട്ടമായി ഇര തേടുമ്പോള്‍ ഇതുപോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു.
ഇതിനുപുറമെ സന്താനോത്പാദന കാലത്ത് ആണിനും പെണ്ണിനും ചില പ്രത്യേക ഓരിയിടാറുണ്ട്.ചില സമയത്ത് ഇവയുടെ ഒരിയിടലിന്റെ കാരണം പേടിയോ ദേഷ്യമോ വിശപ്പോ ആയിക്കൂടന്നില്ല.