EncyclopediaTell Me Why

ഭൂമിയുടെ കറക്കത്തില്‍ ചാഞ്ചാട്ടമുണ്ടെന്നു പറയുന്നത് എന്തുകൊണ്ട്??

ഭൂമിയുടെ കറക്കത്തിനു ദീര്‍ഘകാലടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്.ഇതാണ് ചാഞ്ചാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.ഭൂമിയുടെ അക്ഷം ഇപ്പോള്‍ 23.4ഡിഗ്രി ചരിഞ്ഞാണ് ഇരിക്കുന്നത്.ഈ ചരിവ് ദീര്‍ഘകാലം കൊണ്ട് 22 ഡിഗ്രി മുതല്‍ 24.5 ഡിഗ്രി വരെ മാറുന്നു.ഭൂമി സൂര്യനെ വലംവയ്ക്കുന്നത് ദീര്‍ഘവൃത്താകൃതിയിലുള്ള ഒരു പന്താവിലൂടെയാണ്.ഇതിന്‍റെ ഉത്കേന്ദ്രതയിലും മാറ്റ൦ വരും.

  ഭൂമി യാതൊരു മാറ്റവുമില്ലാതെ സ്വന്തം അച്ചുതണ്ടില്‍ എന്നും കറങ്ങിക്കൊണ്ടിരിക്കണമെങ്കില്‍ ഭൂമിയൊരു പൂര്‍ണ ഗോളമായിരിക്കണം.അങ്ങനെയല്ലല്ലോ.അതുപോലെ ഭൂമിയുടെ ആന്തരഘടനയിലും വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കരുത്.ഭൂവല്‍ക്കം മുതല്‍ അകക്കാമ്പ് വരെയുള്ള ഭാഗങ്ങളുടെ സാന്ദ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടല്ലോ.ഇതിനു പുറമേ സൂര്യനും മറ്റു ഗ്രഹങ്ങള്‍ക്കും പ്രയോഗിക്കുന്ന ഗുരുത്വബലം ഭൂമിയുടെ ഭ്രമണത്തെ സ്വാധീനിക്കുന്നുണ്ട്.