ആനക്ക് തുമ്പിക്കൈയുള്ളത് എന്തുകൊണ്ട്??
ഇന്നുള്ള കരജീവികളില്‍ ഏറ്റവും വലുത് ആനയാണ്.ആനയുടെ ഏറ്റവും സജീവവും ആകര്‍ഷകവുമായ അവയവമാണു തുമ്പിക്കൈ.
മനുഷ്യന് കൈ ഇല്ലെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കു.മനുഷ്യന്‍ കൈ കൊണ്ട് നിര്‍വഹിക്കുന്ന പല ജോലികളും ആന തുമ്പിക്കൈകൊണ്ട് ചെയ്യുന്നു.തുമ്പിക്കൈയിന്റെ അഗ്രം ശ്രദ്ധിച്ചിട്ടില്ലെ?ഒരു വിരല്‍ കണക്കെ അതു പരിണമിച്ചിരിക്കുന്നു.വളരെയധികം സംവേദനക്ഷമമായ ഈ ഭാഗം കൊണ്ട് നിലത്തു കിടക്കുന്ന സൂചി വരെ എടുത്തുമാറ്റാന്‍ ആനക്ക് കഴിയും .ആഹാരം ശേഖരിക്കാന്‍ മാത്രമല്ല, ശേഖരിച്ച ആഹാരം വായ്ക്കുള്ളിലാക്കാനും തുമ്പിക്കൈ വേണം.വെള്ളം കുടിക്കാനും ചിലപ്പോള്‍ വെള്ളമെടുത്തു കുളിക്കാനും തുമ്പിക്കൈ തന്നെ ശരണം.കൈ , മൂക്ക്, ചുണ്ട് എന്നിവയുടെ ജോലികള്‍ തുമ്പിക്കൈ നിര്‍വഹിക്കുന്നു.
ആനയുടെ മൂക്കിന്റെയും പരിണതരൂപമായ തുമ്പിക്കൈയില്‍ ശരാശരി 40,000 മാംസപേശികളുണ്ട് അതുകൊണ്ട് ഇത് വഴക്കമുള്ളതും കടുപ്പമുള്ളതുമാണ്.ഭാരം പൊക്കാനും ആഹാരം സമ്പാദിക്കാനും എല്ലാം ഉപകരിക്കുന്ന അവയവമാണ് തുമ്പിക്കൈ.