EncyclopediaTell Me Why

സമുദ്രത്തില്‍ തിരകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്??

കായലിലും പുഴയിലും മറ്റും ചെറിയ ഓളങ്ങള്‍ ഉണ്ടാവുന്നത് എല്ലാവരും കണ്ടിരിക്കും.കാറ്റുള്ളപ്പോഴാണ് ഓളങ്ങള്‍ രൂപം കൊള്ളുന്നത്.കാറ്റ് നിന്നാല്‍ ഓളങ്ങള്‍ ഒതുങ്ങും.ജലാശയം ശാന്തമാകും എന്നാല്‍ കടലിലുള്ളത് പോലെ ഗംഭീരന്‍ തിരമാലകള്‍ ഒരിക്കലും കായലിലോ പുഴയിലോ കാണാറില്ല.

   ശക്തിയേറിയ കാറ്റ് കടലിന്റെ പ്രതലത്തിലുള്ള ജലം ആയിരകണക്കിന് കിലോമീറ്റര്‍ ദൂരം തള്ളി ഉരുട്ടുന്നതിന്റെ ഫലമായാണ് കൂറ്റന്‍ തിരമാലകള്‍ രൂപപ്പെടുന്നത്.ഇതിനാവശ്യമായ വിസ്തൃതി സമുദ്രത്തിലെ ഉള്ളൂ.അതായത് വലിയ തിരമാലകള്‍ വിസ്തൃതമായ ജലാംശയങ്ങളിലെ ഉണ്ടാകൂ.

  ഒരിക്കല്‍ രൂപാന്തരപ്പെട്ടുകഴിഞ്ഞ തിരമാലകള്‍ കാറ്റിന്റെ തള്ളലിലെങ്കിലും ഭൂമിയുടെ പകുതി ദൂരം വരെ യാത്രചെയ്യ്ത് തീരങ്ങളില്‍ ആഞ്ഞടിക്കുന്നു.തിരകള്‍ സഞ്ചരിക്കുന്നത് ശ്രദ്ധിച്ചു നോക്കിയാല്‍ താഴത്തുള്ള വെള്ളം തിരകളോടൊപ്പം നീങ്ങുന്നില്ല എന്നു കാണാം.പൊന്തിക്കിടക്കുന്ന തൊണ്ടും സസ്യാവശിഷ്ടങ്ങളും മറ്റും തിരയില്‍ പൊന്തിയും താഴ്ന്നും കിടക്കുന്നതല്ലാതെ മുന്നോട്ടോ പുറകോട്ടോ നീങ്ങാതിരിക്കുന്നതിനു ഇതാണ് കാരണം.

  തിരയുടെ ഒരു ഭാഗം കടലിന്റെ അടിയിലാണ്.തന്മൂലം അവിടെയുള്ള വെള്ളവും തിരയുടെ ചാഞ്ചാട്ടത്തില്‍ പങ്കുകൊള്ളുന്നു.കരയോടടുക്കുമ്പോള്‍ തിരയുടെ കീഴ്ഭാഗം കടലിന്‍റെ അടിതട്ടില്‍ മുട്ടി തിരയെ മറിച്ചിടുന്നു.സമുദ്രതീരത്ത് നം കാണുന്ന തിരമാലകളുടെ അടിവശം കടലിന്‍റെ ആഴത്തിലുള്ള അടിത്തട്ടില്‍ത്തന്നെ മുട്ടുന്നത്കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

  ആഴക്കടലില്‍ കാറ്റിന്റെ ശക്തികൊണ്ടുമാത്രം തിരകള്‍ കാരണം മറിയാറുണ്ട്.കാറ്റിന്റെ ശക്തി കാരണം തിരകള്‍ അവയുടെ തരംഗദൈര്‍ഘ്യത്തിന്‍റെ ഉദ്ദേശം ഏഴിലൊന്നില്‍ കൂടുതല്‍ ഉയരുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്.