നൈട്രജന്‍
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ശാസ്തജ്ഞ്ജന്മാര്‍ വായുവിന്റെ ഘടനയെക്കുറിച്ചു പഠിക്കാന്‍ ഒരു തീവ്രശ്രമം നടത്തി.ഓക്സിജന് പുറമേ മറ്റൊരു വാതകമുണ്ടെന്ന കാര്യത്തില്‍ അവര്‍ക്ക് ഉറപ്പായിരുന്നു.ഈ വാതകത്തെക്കുറിച്ചു മനസിലാക്കാന്‍ റൂഥര്‍ ഫോര്‍ഡ് 1772ല്‍ ഒരു പരീക്ഷണ൦ നടത്തി.അദ്ദേഹം ഈ വാതകത്തെ അടച്ച ഒരു പാത്രത്തിനകത്താക്കി അടിയില്‍ ഒരു മെഴുകുതിരിവെച്ചു കത്തിച്ചു.കത്തിയ വാതകത്തിന്റെ ബാക്കി ഭാഗം ചുണ്ണാമ്പുവെള്ളത്തിലൂടെ കടത്തി വിട്ടു.മെഴുകുതിരി കത്താന്‍ ഈ വാതകം സഹായിക്കില്ലെന്ന് ഇതേസമയം അദ്ദേഹം ശ്രദ്ധിച്ചു.കത്തിയ വാതകം എന്നാദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.ജോസഫ് പ്രീസ്റ്റിലി ,ഹെന്‍റി കാവന്‍ഡിഷ് ,കാള്‍ വില്‍ഹെം ഷീല്‍ എന്നിവര്‍ വെവ്വേറെ നടത്തിയ പരീക്ഷണങ്ങളും റൂഥര്‍ ഫോര്‍ഡിന്റെ പരീക്ഷണത്തെ ശരിവക്കുന്നതായിരുന്നു.
ഒരു പ്രത്യേക താപത്തില്‍ ഒരു വസ്തു ഓക്സിജനുമായി കൂടിച്ചേരുന്നുവെന്നും ഇവിടെ ഓക്സിജനെ ജ്വലനസഹായകമല്ലാതാക്കിത്തീര്‍ക്കുന്നുവെന്നും 1777ല്‍ ലവോയ്ഷ്യര്‍ പരീക്ഷണത്തിലൂടെ തെളിയിച്ചു.ഈ സ്വതന്ത്രവാതകത്തെ അദ്ദേഹം നൈട്രജന്‍ എന്നു വിളിച്ചു.ജീവന്‍ നിലനിര്‍ത്താന്‍ സഹായകമല്ലാത്തത് എന്നാണ് നൈട്രജന്റെ അര്‍ഥം എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു.മിക്ക സസ്യങ്ങളും നിലനില്‍ക്കുന്നത് വായുവിലെ നൈട്രജന്‍ രക്തത്തില്‍ ലയിച്ചു ചേര്‍ന്ന് പ്രോട്ടീന്‍ നിര്‍മിക്കുന്നു.
നക്ഷത്രങ്ങല്‍ക്കിടയിലെ മേഘങ്ങള്‍ തന്മാത്രകള്‍ നിറഞ്ഞതാണ്.മേഘത്തെ വിശ്ലേഷണം ചെയ്യ്തു നോക്കിയപ്പോള്‍ ഹൈഡ്രജനേയും കാര്‍ബണെയും പോലെ നൈട്രജനും അന്തരീക്ഷത്തില്‍ ഏറ്റവും സമൃദ്ധമായി കാണപ്പെടുന്ന ഒന്നാണെന്ന് വ്യക്തമാക്കി.
വായുവിലെ നൈട്രജനെ സസ്യങ്ങള്‍ അവയുടെ വേരിലെ മുഴകളുടെ സഹായത്തോടെ ആഗിരണം ചെയ്യുന്നതായി 1886-87ല്‍ കണ്ടുപിടിച്ചു.1981ല്‍ മണ്ണില്‍ നൈട്രേറ്റോ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളെ റഷ്യന്‍ ശാസ്ത്രജ്ഞനായ സെര്‍ഗ് വിനോഗ്രാഡ്സ്കി കണ്ടെത്തി.
നൈട്രജന്റെ കണ്ടുപിടിത്തം ഭക്ഷ്യോല്‍പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായി.ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തോടെ നൈട്രജന്‍ അടങ്ങിയ രാസവളങ്ങള്‍ ധാരാളമായി ഉത്പാദിപ്പിക്കപ്പെട്ടു.വായുവിലെ നൈട്രജനെ അമോണിയയുണ്ടാക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഫ്രീറ്റ്സ് ഹേബര്‍ തെളിയിച്ചു.ഈ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിനു 1918ല്‍ നോബല്‍ സമ്മാനം ലഭിച്ചു.