EncyclopediaInventionsScience

നിഘണ്ടു

ഒരു ഭാഷയിലെ പദങ്ങളുടെ അര്‍ഥങ്ങളും നിഷ്പത്തിയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമാണ് നിഘണ്ടു.ഇത് ആധാരഗ്രന്ഥം അഥവാ റഫറന്‍സ് പുസ്തകം കൂടിയാണ്.

അതിപ്രാചീന കാലം മുതല്‍ക്കു തന്നെ വികസിത ഭാഷകളില്‍ നിഘണ്ടുക്കള്‍ ഉണ്ടായിട്ടുണ്ട്.ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പഴക്കം അവകാശപ്പെടാവുന്നത് സംസ്കൃതത്തിലെ നിഘണ്ടുവിനാണ്.ഇതിന്‍റെ വ്യാഖാനമാണ് യാസ്കന്‍റെ നിരുക്തം സംസ്കൃതത്തിലെ കോശാ൪ഥപദ സംഗ്രഹത്തിന്‍റെ കര്‍ത്താവ് ബാണനാണെന്നും അതല്ല ശ്രീഹര്‍ഷനാണെന്നും ഇവര്‍ രണ്ടു പേരുമല്ലെന്നും തര്‍ക്കമുണ്ട്.

എ.ഡി ആറാം നൂറ്റാണ്ടില്‍ അമരസിംഹസന്‍ രചിച്ച സംസ്കൃതത്തിലെ അമരകോശത്തില്‍ പര്യായ പദങ്ങളും നാനാര്ഥപദങ്ങളും മറ്റും വര്‍ഗീകരിച്ച് പദ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.ഇതില്‍ നിന്ന് വ്യത്യസ്തമായി ഭാഷാപദങ്ങളെ അക്ഷരമാലാക്രമത്തില്‍ അടുക്കി ഓരോന്നിന്റെയും അര്‍ഥവും മറ്റു വിവരങ്ങളും രേഖപ്പെടുത്തിക്കൊണ്ട് നിഘണ്ടു നിര്‍മിക്കാന്‍ തുടങ്ങിയത് ഈയിടെയാണ്.

ഇംഗ്ലീഷില്‍ ഡിക്ഷ്ണറി എന്ന വാക്കിനു ശബദശേഖരം എന്നാണ൪ഥം.ജോണ്‍ ഗാര്‍ലന്‍സ് എന്ന പണ്ഡിതനാണ് 1225ല്‍ ഇംഗ്ലീഷിലെ പ്രഥമ നിഘണ്ടു രചിച്ചത്.അരിസ്റ്റോഫനിസ് ഗ്രീക്കിലെ കഠിനപദങ്ങള്‍ക്ക് അര്‍ഥം നല്‍കുന്ന ആദ്യഭാഷ നിഘണ്ടു നിര്‍മിച്ചത് വെരിയസ് പ്ലാക്കസ് ഒന്നാം നൂറ്റാണ്ടില്‍ ആയിരുന്നു.

പ്രശസ്ത നിഘണ്ടുക്കാരനായ സാമുവേല്‍ ജോണ്‍സന്റെ നിഘണ്ടു ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.40,000 പദങ്ങളുണ്ടായിരുന്ന ആ നിഘണ്ടു പിന്നീട് പലരും പരിഷ്കരിച്ചു.ഒക്സോഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ അഞ്ചു ലക്ഷത്തില്‍ പരം പദങ്ങളുടെ അര്‍ഥം വിവരിക്കുന്ന ബ്രിഹദ്‌ കോശമാണ്.

മലയാളത്തില്‍ ബെഞ്ചമിന്‍ ബെയ്ലിലാണ് 1864ല്‍ ആദ്യത്തെ നിഘണ്ടു രചിച്ചത്.എന്നാല്‍ അര്‍ഥം ഇംഗ്ലീഷിലാണ് കൊടുത്തിരിക്കുന്നത്.റിച്ചാര്ഡ് കോളിന്‍സ് 1865ല്‍ പ്രസിദ്ധീകരിച്ച മലയാള നിഘണ്ടുവില്‍ അര്‍ഥം മലയാളത്തില്‍ തന്നെയാണ്.ഇരു നിഘണ്ടുക്കളിലേയും പോരായ്മകള്‍ നികത്തി 1872ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രചിച്ച നിഘണ്ടുവാണ്‌ ആദ്യത്തെ പ്രാമാണിക കോശം.

1923ല്‍ ശ്രീകണ്‍ടെഷരം പത്മനാഭപിള്ള പ്രസിദ്ധപ്പെടുത്തിയ ശബ്ദാവലി,വിജ്ഞാനകോശ വ്യാപ്തിയുള്ള നിഘണ്ടുവാണ്.1965ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ മലയാള ലെക്സിക്കണിന്‍റെ ആദ്യവാല്യം ശാസ്ത്രീയവും സമഗ്രവുമായ ഒരു സമ്പൂര്‍ണ്ണ മലയാള നിഘണ്ടുവാണ്‌.

ഇന്ന് പലതരം നിഘണ്ടുക്കള്‍ പ്രചാരത്തിലുണ്ട്.ഒരു പ്രത്യേകവിഷയത്തെ അകാരദിക്രമത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നതിനെയും ഇന്ന് നിഘണ്ടുവിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഔഷധനിഘണ്ടു ശാസ്ത്രനിഘണ്ടു സ്വപ്നനിഘണ്ടു എന്നിവ ഉദാഹരണങ്ങളാണ്.

അക്ഷരമാലാക്രമത്തില്‍ പദങ്ങളെ പൊതുവെ ക്രമീകരിക്കുന്നതിനുപകരം വിഷയാധിഷ്ഠിതമായി വര്‍ഗീകരിച്ച ശേഷം ക്രമീകരിച്ച് അവതരിപ്പിക്കുന്ന നിഘണ്ടുക്കളെ തെസാരസ്സുകള്‍ എന്നു പറയുന്നു.