ത്രാസ്
ബി.സി 5000 ആണ്ടോടെ ഈജിപ്തുകാരോ ബാബിലോണിയക്കാരോ ആയിരിക്കും ത്രാസ് കണ്ടുപിടിച്ചതെന്നു കരുതുന്നു.ആഭരണനിര്‍മാണത്തിനുള്ള സ്വര്‍ണപ്പൊടി തൂക്കാനായിട്ടായിരുന്നുവത്രേ അവര്‍ ആദ്യം ത്രാസ് ഉപയോഗിച്ച് ഇന്നത്തെ ത്രാസുകളുടെ ആകൃതിയും സംവിധാനവും അടിസ്ഥാനപരമായി ഉള്‍ക്കൊണ്ടതായിരുന്നു പഴയകാല ത്രാസുകളും.രണ്ടു തട്ടുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പിടിയും നടുവിലൊരു കുറ്റിയുമായിരുന്നു ആ ത്രാസുകളുടെ ഘടന ബി.സി 1350ല്‍ ഈജ്പ്തില്‍ ഉപയോഗത്തിലിരുന്ന ത്രാസുകള്‍ 99 ശതമാനവും കൃത്യമായി പുലര്‍ത്തിയിരുന്നു.
റോമക്കാര്‍ ത്രാസുകള്‍ പരിഷ്കരിച്ചു.പിടിയുടെ നടുവിലുള്ള തിരുകുറ്റിയില്‍ ഒരു താങ്ങുകട്ട കൂട്ടിച്ചേര്‍ത്തു .ഇത് കൃത്യത കാത്തുസൂക്ഷിക്കാന്‍ ഉപകരിച്ചു.
ത്രാസുകളില്‍ ഏറ്റവും പ്രചാരമുള്ളത് രണ്ടു തട്ടുള്ള ത്രാസിനാണ്.പരീക്ഷണശാലയില്‍ ഉപയോഗിക്കുന്ന രണ്ടു തട്ടുള്ള ത്രാസുകള്‍ കൃത്യതയില്‍ ഏറെ മുന്നിലാണ്.കണ്ണാടിക്കൂട്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഇവയെ തടികൊണ്ടുള്ള ആധാരത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രം ഒരു ചെറിയ ഉത്തോലക സംവിധാനത്തില്‍ തട്ടുകളെ ഉയര്‍ത്താനും അല്ലാത്ത സമയത്ത് നിശ്ചലം സൂക്ഷിക്കാനും സാധിക്കും.
ഒറ്റത്തട്ടുള്ള ത്രാസും പ്രചാരത്തിലുണ്ട്.ഇതില്‍ ഒരറ്റത്ത് ഒരു തട്ടും മറ്റെയറ്റത്ത് നിശ്ചിതഭാരവും ഉറപ്പിച്ചിരിക്കുന്നു.ഭാരം അറിയാനുള്ള സാധനത്തെ തട്ടില്‍ വച്ചശേഷം അനോന്യം തുലനാവസ്ഥ കൈവരിക്കും വരെ മറ്റേ അറ്റത്തുള്ള നിശ്ചിതഭാരത്തിലുള്ള പടികളെ നീക്കുന്നു.ഘടിപ്പിച്ചിരിക്കുന്ന നിശ്ചിത ഭാരത്തില്‍ നിന്നു നീക്കം ചെയ്യ്ത ഭാരം കുറച്ച് സാധനത്തിന്റെ ഭാരം കണ്ടുപിടിക്കാം.
വളരെ ചെറിയ അളവ് തൂക്കിയെടുക്കാനുള്ള മൈക്രോത്രാസുകള് ഇന്ന് പ്രചാരത്തിലുണ്ട്. ഇവയില്‍ ഏറ്റവും സരളമായത് ക്വാര്‍ട്ട്സ് ഫൈബര്‍ ടോര്ഷല് ബാലന്‍സ് എന്ന പേരിലറിയപ്പെടുന്നു.വൈദ്യുതി മൂലം പ്രവര്‍ത്തിക്കുന്ന ത്രാസുകളും കമ്പ്യൂട്ടര്‍ ത്രാസുകളുമെല്ലാം അടങ്ങുന്ന വിവിധതര൦ ത്രാസുകള്‍ ഇന്ന് നിലവിലുണ്ട്.ഇവ നൂറുശതമാനം കൃത്യത പുലര്‍ത്തുന്നു.