ഗാല്‍വനോ തെറാപ്പി
1786ലാണ് ഈ പരീക്ഷണം നടന്നത്.ബോളോണയിലെ ലുയ്ഗി ഗാല്‍വാനി തന്‍റെ പരീക്ഷണശാലയില്‍ ഒരു തവളയെ കീറി മുറിക്കുകയായിരുന്നു.ഒരു വൈദ്യുതോപകരണം തീപ്പൊരി ചിതറാന്‍ ഇടയായപ്പോള്‍ തവളയില്‍ പേശികള്‍ സങ്കോചിക്കുന്നതായി അദ്ദേഹം ശ്രദ്ധിച്ചു.തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ ജീവകോശങ്ങളില്‍ വൈദ്യുതപ്രവാഹം നിലനില്‍ക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു.
ഒരു വൈദ്യുത വയര്‍ ഉപയോഗിച്ച് നാഡിയെ പേശിയോട് ബന്ധിച്ചുകൊണ്ട് അദ്ദേഹം ഇത് തെളിയിച്ചു.വൈദ്യുത പ്രവാഹം കടത്തിവിട്ടുകൊണ്ട് മുഖം കോടുന്ന വാതകരോഗത്തെ ചികിത്സിക്കാന്‍ കഴിയുന്ന കണ്ടുപിടിത്തത്തിലേക്ക് ഇത് വഴിതെളിച്ചു.1795 ല്‍ ഫ്രഞ്ചുകാരനായ ഹാല്ലെയാണ് ഇത് കണ്ടുപിടിച്ചത്.മാത്രമല്ല ഇത് ഇ.സി.ജി ,ഇ,ഇ.ജി എന്നീ കണ്ടുപിടിത്തങ്ങളിലേക്കും നയിച്ചു.
ഇപ്രകാരം ഗാല്‍വാനിയുടെ കണ്ടുപിടിത്തം വൈദ്യുതി ഉപയോഗിച്ച് രോഗം ഭേദപ്പെടുത്തുന്ന ഗാല്‍വാനോ തെറാപ്പി എന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചു.ഹൃദയത്തില്‍ ഉപയോഗിക്കുന്ന പേസ്മേക്കറുകളുടെ നിര്‍മ്മാണം എല്ലോടിയല്‍ ചികിത്സ എന്നിവയിലും ഗാല്‍വനോ തെറാപ്പി അഥവാ വൈദ്യുതി ചികിത്സ പ്രയോജനപ്പെടുത്താന്‍ ആരംഭിച്ചു.
ഹൃദയത്തിലെ തടസ്സങ്ങളെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കൃത്രിമ പേസ്മേക്കറിലെ വൈദ്യുതി നീക്കം ചെയ്യുന്നു.ഇത് വഴി ഹൃദയം സങ്കോചിക്കുന്നതിന്റെ നിരക്ക് ഗണ്യമായ നിലയില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു.