കൈവിരലടയാളശാസ്ത്രം
കൈവിരലടയാളശാസ്ത്രം ബാബിലോണിയക്കാരുടെ കാലം മുതല്‍ പ്രചാരത്തിലുണ്ട്.രണ്ടു വ്യക്തികള്‍ ഒരേ മാതിരിയുള്ള വിരലടയാളം ഉണ്ടാവുകയില്ലെന്ന് ഇക്കൂട്ടര്‍ക്ക് അറിയാമായിരുന്നു.ജനങ്ങള്‍ ഒപ്പിടാന്‍ പഠിച്ചതോടുകൂടി വിരലടയാളത്തിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞു.
ചെക്കസ്ലോവാക്യക്കാരനായ ജാന്‍ എവാന്‍ജിലിസ്റ്റാ പര്‍ക്കിന്‍ജി, സ്വേദഗ്രന്ഥികളെക്കുറിച്ചു പഠിക്കുമ്പോള്‍ അവയുടെ പൊളികളും ചുളിവുകളുമെല്ലാം രണ്ടു വ്യക്തികളില്‍ ഒരേ മാതൃകയിലല്ലെന്ന് മനസിലാക്കി.പൊളികളുടെ നിമ്നഭാഗത്തേക്കാണ് സ്വേദഗ്രന്ഥികള്‍ തുറന്നിരിക്കുന്നത്.ഈ കണ്ടെത്തലാണ്.വിരലടയാളത്തെ ശാസ്ത്രത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇടയാക്കിയത്.
അര്‍ജന്റീനയിലെ ഒരു പോലീസ് ഓഫീസറാണ് മഷിയിലെടുത്ത വിരലടയാളം ആദ്യമായി ഉപയോഗപ്പെടുത്തിയത്.ക്രമേണ ഈ സമ്പ്രദായം വ്യാപകമായി പ്രത്യേകിച്ച് കോടതി സംബന്ധമായി തിരിച്ചറിയലുകള്‍ വേണ്ടി വന്നപ്പോള്‍.
വിരലടയാളത്തില്‍ അടിസ്ഥാനപരമായി മൂന്നു മാതൃകകളാണുള്ളത്.വളയം, ചുഴി, കമാനം, എന്നിവയാണവ.ഈ മാതൃകകളുടെ ആവൃത്തി വംശീയ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.ആഫ്രിക്കയിലെ പിഗ്മികള്‍ക്കിടയിലും ബ്രഷ്മന്‍കാര്‍ക്കിടയിലും 10-16 ശതമാനം പേര്‍ കമാനം വിഭാഗത്തില്‍ പ്പെട്ടവരാണത്രേ.42 ശതമാനം പൗരസ്ത്യര്‍ക്കും 16 ശതമാനം പാശ്ചാത്യര്‍ക്കും ചുഴിയാണുകള്ളത്.യൂറോപ്പിലെയും ആഫ്രിക്കയിലെയും 52-76 ശതമാനം പേരും വളയരേഖകളുള്ള വിരലടയാളത്തിന്റെ ഉടമകളാണ്.
മേല്‍പ്പറഞ്ഞ ആവൃത്തിയനുസരിച്ചുള്ള വിരലടയാളവിഭജനം രക്തഗ്രൂപ്പനുസരിച്ചുള്ള വിഭജനത്തോട് ഏകദേശം സാദൃശ്യമുള്ളതാണ്