EncyclopediaInventionsScience

കൃത്രിമ റേഡിയോ ആക്ടിവിറ്റി

പ്രകൃതിദത്തമായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ക്കു പുറമെ കൃത്രിമമായവയും ഉണ്ട്.1932ല്‍ പോസ്റ്റീവ് ഇലക്ട്രോണുകള്‍ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും അവയ്ക്ക് ഹ്രസ്വകാല ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.കാരണം അവ നെഗറ്റീവ് ഇലക്ട്രോണുകള്‍ക്ക് നേരെ വരുമ്പോള്‍ അവ നശിക്കാനിടവരുന്നു.

1933ല്‍ ഐറിന്‍ ക്യൂറിയും ഫ്രെഡറിക്ക് ജൂലിയറ്റും ഇത് സംബന്ധിച്ച് ചില പരീക്ഷണങ്ങള്‍ നടത്തി.പ്രതിപ്രവര്‍ത്തനത്തിന്‍റെ ഊര്‍ജ്ജ സമതുലിതാവസ്ഥ കണ്ട് അവര്‍ അത്ഭുതപ്പെട്ടു.പ്രോട്ടോണിനെക്കാളും അധികമാണ് ന്യൂട്രോണ്‍ സമച്ചുയം എന്ന ധാരണയിലായിരുന്നു അവര്‍.പോസറ്റീവ് ഇലക്ട്രോണിനെ സംബന്ധിച്ച അവരുടെ പഠനത്തിന്‍റെ ഫലമായി ആണവ ഭൗതിക ശാസ്ത്രത്തെ സംബന്ധിച്ച ചില സംശയങ്ങള്‍ ദുരീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
റേഡിയോ ആക്റ്റിവിറ്റിയുടെ പ്രധാനോപയോഗം ഐസോടോപ്പുകളുടെ ഉത്പാദനമാണ്.ഇവ ഔഷധങ്ങളില്‍ മറ്റെന്തിനെയെങ്കിലും കണ്ടുപിടിക്കാനുള്ള സഹായിയായിട്ടാണ് ഉപയോഗിക്കുന്നത്.ഉദാഹരണമായി അയഡിന്‍-131 എന്ന ഐസോടോപ്പ് തൈറോയ്ഡ് ഗ്രന്ഥികളെക്കുറിച്ചുള്ള പഠനത്തിലും ഓക്സിജന്റെ-15 ശ്വസനത്തിന്റെ പഠനത്തിലും ഉപയോഗിക്കുന്നു.

1935ല്‍ അറിയപ്പെടുന്ന റേഡിയോ ഐസോടോപ്പുകളുടെ എണ്ണം 100 ആയിരുന്നു.1970ല്‍ എണ്ണം 1500 ആയി ഉയര്‍ന്നു.
റേഡിയോ ആക്ടീവ് അല്ലാത്ത വസ്തുക്കള്‍ റേഡിയോ ആക്ടീവ് ആയ വസ്തുക്കള്‍ക്ക് നേരെ തുറന്നു വച്ചാല്‍ അവയും റേഡിയോ ആക്ടീവ് വസ്തുക്കളായിത്തീരുമെന്ന് 1898ല്‍ മേരിക്യൂറി കണ്ടുപിടിച്ചു.

പ്രകൃതിദത്തമായ റേഡിയോ ആക്ടീവ് തന്മാത്രകളുടെ സഹായത്താലാണ് ന്യൂട്രോണുകള്‍ ലഭിക്കുന്നത്.കൃത്രിമ റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.ഈ ന്യൂട്രോണുകളെയാണ് ഉപയോഗിക്കുന്നത്.ലക്ഷ്യവേധിയായ ന്യൂക്ലിയസിലേക്കു തുളച്ചു കയറാന്‍ വേണ്ടി കണികകളുടെ വേഗം ത്വരിതപ്പെടുത്തി കൃത്രിമ റേഡിയോ ആക്ടിവിറ്റി സൃഷ്ടിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.എക്സറേ, ഗാമാറെ,ഡ്യൂട്ടറോണ്‍, പ്രോട്ടോണ്‍ തുടങ്ങിയവ ഇതിനു ഉദാഹരണമാണ്.ഐസോടോപ്പുകളുടെ നിര്‍മ്മാണത്തിലും കൃത്രിമ റേഡിയോ ആക്ടിവിറ്റി ഉപകാരപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.