CountryEncyclopediaTop 10

ലോകത്തെ ഏറ്റവും വലിയ 10 രാജ്യങ്ങള്‍

  1. റഷ്യ(1,70,98,242 ച.കി.മീ)

         ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌ റഷ്യ. മോസ്കോ ആണ് തലസ്ഥാനം.യുറോപ്പിലും ഏഷ്യയിലുമായി  വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ  ഇരട്ടിയിലേറെ വലിപ്പമുണ്ട്‌. പഴയ സോവിയറ്റ് യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്. 1,70,98,242 ച.കി.മീ ആണ് ഈ രാജ്യത്തിന്റെ മൊത്ത വിസ്തീര്‍ണ്ണം.

2) കാനഡ (99,84,670 ച.കി.മീ)

     വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ.  വലിപ്പത്തിൽ  മുന്നിലാണെങ്കിലും സമീപമുള്ള  അമേരിക്കയെ  അപേക്ഷിച്ച് കാനഡയിൽ  ജനവാസം കുറവാ‍ണ്.  ആര്‍ട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും  മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്.

3)ചൈന(95,72,900ച.കി.മീ)

           കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന. ഏതാണ്ട് 1.3 ശതകോടി ആളുകള്‍ വസിക്കുന്ന  ചൈന ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ്. 9.6 ദശലക്ഷം ചതുരശ്ര കി.മീ. പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാജ്യം കരപ്രദേശത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ   രാജ്യവുമാണ്.

4)  അമേരിക്ക(95,26,468 ച.കി.മീ)

          വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്ക.  വടക്കെ അമേരിക്കയുടെ  മധ്യഭാഗത്ത് ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും  സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും മധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ്‌ ഈ പ്രദേശം. 3.79 ദശലക്ഷം ചതുരശ്രമൈൽ (9.83 ദശലക്ഷം ച.കി.) വിസ്തീർണ്ണമുള്ള അമേരിക്കൻ ഐക്യനാടുകൾ കൈവശമുള്ള മൊത്തം കരയുടെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തെ നാലാമത്തെ ഏറ്റവും വലിയ രാജ്യവും ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും ആണ്‌.

5) ബ്രസീല്‍ (85,15,767 ച.കി.മീ.)

  തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ. 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (3.2 ദശലക്ഷം ചതുരശ്ര മൈൽ), 211 ദശലക്ഷത്തിലധികം ജനങ്ങളുമുള്ള ബ്രസീൽ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്.  ഇതിന്റെ തലസ്ഥാനം  ബ്രസീലിയയും  ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്.

6) ഓസ്ട്രേലിയ (76,92,024 ച.കി.മീ.)

 ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ്‌ ഓസ്ട്രേലിയ . ഇത് ഒരു കുടിയേറ്റ രാജ്യമാണ്. വികസിത രാജ്യങ്ങളിൽ പ്രമുഖരായ രാഷ്ടമാണിത്. ഇംഗ്ലീഷ്‍ ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം കാൻബറ ആണ്‌. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്.

7) ഇന്ത്യ (32,87,263 ച.കി.മീ.)

ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം. ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌ ഇന്ത്യ. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും  പടിഞ്ഞാറ്  അറബിക്കടലും  കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.) നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ,അഫ്ഗാനിസ്ഥാൻബംഗ്ളാദേശ്‌മ്യാന്മർചൈനനേപ്പാൾഭൂട്ടാൻ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്കമാലദ്വീപ്ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.

8) അര്‍ജന്‍റീന (27,80,400 ച.കി.മീ)

    തെക്കേ അമേരിക്കൻ  ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ്‌ അർജന്റീന. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന്‌. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ്‌. പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയ്ക്കും കിഴക്കും തെക്കും ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിനും  ഇടയിൽ 2,766,890 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഈ രാജ്യത്തിനുണ്ട്.

          9) കസാഖ്സ്ഥാന്‍ (27,24,900ച.കി.മീ.)

             വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത്     പരന്നുകിടക്കുന്ന രാജ്യമാണ് സാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 9-ആം സ്ഥാനമുള്ള സാഖ്സ്ഥാന്റെ വിസ്തീർണ്ണം 2,724,900 ച.കി.മീ ആണ്. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാഖ്സ്ഥാൻ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. ജനസംഖ്യയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 62-ആം സ്ഥാനമാണ് ഖസാഖ്സ്ഥാന്. ഖസാഖ്സ്ഥാന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു താഴെയാണ്.

            10) അള്‍ജീറിയ (23.81.741ച.കി.മീ.)

                       ആഫ്രിക്കൻ വൻ‌കരയിലെ ഏറ്റവും വലിയ രാജ്യമാണ്. വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ്‌ അൾജീറിയ. ദ്വീപ്‌ എന്നർത്ഥമുള്ള അറബി വാക്കിൽ നിന്നാണ്‌ അൾജീറിയ എന്ന പേരു ലഭിച്ചത്‌. ഭരണഘടനാപരമായി അൾജീറിയ ഒരു അറബി, ഇസ്ലാമിക രാജ്യമാണ്.